മൗണ്ട് ഒലിവ് സെന്‍റ് തോമസ് ഇടവകയിൽ ഒസിഐ സെമിനാർ ജനുവരി 19 ന്
Monday, January 13, 2020 9:09 PM IST
മൗണ്ട് ഒലിവ് , ന്യുജേഴ്സി: ഒസിഐ കാർഡ് പുതുക്കുന്നതിനുള്ള തീയതി ജൂൺ 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും ഈ കാർഡിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും കുറവൊന്നുമില്ല. ഇക്കാര്യത്തിൽ നിലവിലുള്ള നിയമങ്ങളെപ്പറ്റി ബോധവത്ക്കരണം നടത്തുന്നതിനും സംശയനിവാരണത്തിനുമായി ഓസിഐ സെമിനാർ മൗണ്ട് ഒലിവ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ നടക്കും.

ജനുവരി 19 നു (ഞായർ) രാവിലെ 11.30നു പള്ളിയിൽ സെമിനാറിന് ഓസിഐ– പാസ്പോർട്ട് റിനൗൺസിയേഷൻ തുടങ്ങിയ കാര്യങ്ങളിൽ ആദ്യകാലം മുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഫോമാ നേതാവ് തോമസ് ടി. ഉമ്മൻ നേതൃത്വം നൽകും. ന്യൂയോർക്ക് കോൺസുലേറ്റ് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്ന തോമസ് ടി. ഉമ്മൻ, നിരവധി പേരുടെ പാസ്പോർട്ട്, വീസ, ഒസിഐ സംബന്ധിച്ച പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം നടത്തിയിട്ടുണ്ട്.

വിവരങ്ങൾക്ക് :ഫാ. ഷിബു ഡാനിയേൽ 845 641 9132, തോമസ്കുട്ടി ഡാനിയൽ 973 349 6782

റിപ്പോർട്ട്:ജോർജ് തുന്പയിൽ