എസ്ബി അലുംമ്‌നി ക്രിസ്മസ് പുതുവത്സരാഘോഷവും പ്രതിഭാ പുരസ്കാര വിതരണവും നടത്തി
Wednesday, January 15, 2020 8:53 PM IST
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ ക്രിസ്മസ് പുതുവത്സരാഘോഷവും ഹൈസ്കൂള്‍ പ്രതിഭാ പുരസ്കാര വിതരണവും നടത്തി.

ജനുവരി 12 (ഞായര്‍) വൈകുന്നേരം 7 നു മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളായിരുന്നു പരിപാടി. ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ സഹ വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ മുഖ്യാതിഥി ആയിരുന്നു.

വൈദീക വിദ്യാര്‍ഥിയായ ഗുഡ്‌വിന്‍ ഫ്രാന്‍സീസിന്‍റെ പ്രാര്‍ഥനാഗാനത്തോടുകൂടി സമ്മേളനത്തിനു തുടക്കംകുറിച്ചു. വൈസ് പ്രസിഡന്‍റ് ആന്‍റണി ഫ്രാന്‍സീസ് വടക്കേവീട് സ്വാഗത പ്രസംഗം നടത്തി. ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ മുഖ്യ പ്രഭാഷണംനടത്തി. പ്രസിഡന്‍റ് ഷാജി കൈലാത്ത്അധ്യക്ഷ പ്രസംഗം നടത്തി എസ്.ബി അലുംമ്‌നി ഡോ. ഫിലിപ്പ് വെട്ടിക്കാട്ട് പ്രസംഗിച്ചു.

ഹൈസ്കൂള്‍ തലത്തില്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന സംഘടനാംഗങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള പ്രതിഭാ പുരസ്കാരം തദവസരത്തില്‍ വിജയികള്‍ക്ക് വിതരണം ചെയ്തു. 2019ലെ പ്രതിഭാ പുരസ്കാരം ജാസ്മിന്‍ വര്‍ഗീസും ക്രിസ്റ്റഫര്‍ വര്‍ഗീസും ആന്‍റണി വലിയവീട്ടിലും നേടി. മാത്യു വാച്ചാപറമ്പില്‍ സ്മാരക പുരസ്കാരം ജാസ്മിന്‍ നേടിയപ്പോള്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി പുരസ്കാരം ക്രിസ്റ്റഫറും ആന്‍റണിയും പങ്കിട്ടു. മൂവര്‍ക്കും മുഖ്യാതിഥിയായിരുന്ന .ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ പ്രശസ്തിഫലകവും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. വിജയികളായവര്‍ യഥാക്രമം ബിജി റെറ്റി, സജി ജാക്വലിന്‍, റോയിച്ചന്‍ ജെയ്മി വലിയവീട്ടില്‍ എന്നീ ദമ്പതികളുടെ മക്കളാണ്.

മാത്യു വാച്ചാപറമ്പില്‍ സ്മാരക പുരസ്കാര സ്‌പോണ്‍സറായ വാച്ചാപറമ്പില്‍ ഫാമിലിക്ക് സംഘടന നന്ദി പറഞ്ഞു. ജയിംസ് ഓലിക്കര, ജോജോ വെങ്ങാന്തറ, ജോളി കുഞ്ചേറിയ എന്നിവര്‍ പുരസ്കാര നിര്‍ണയ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചു. സെക്രട്ടറി ഷീബാ ഫ്രാന്‍സീസ് നന്ദി പറഞ്ഞു. ടെറില്‍ വള്ളിക്കളം അവതാരകയായിരുന്നു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം