യോങ്കേഴ്സ് കേരള സമാജം ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു
Saturday, January 25, 2020 7:52 PM IST
ന്യൂയോർക്ക്: കേരള സമാജം ഓഫ് യോങ്കേഴ്സിന്‍റെ ക്രിസ്മസ് ന്യൂഇയർ ആഘോഷ വിപുലമായ പരിപാടികളോടെ യോങ്കേഴ്സിലെ ഗ്രിന്‍റൺ പബ്ലിക് ലൈബ്രറി ഹാളിൽ ആഘോഷിച്ചു.

ജഡ്ജി ജൂലി എം. മാത്യു മുഖ്യാതിഥിയായിരുന്നു. അസംബ്ലി മാൻ Nader Sayegh, വെസ്റ്റ് ചെസ്റ്റർ കൗണ്ടി ലെജിസ്ലേറ്റർ ജോസ് ആൽവറാഡോ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ഗീവർഗീസ് കോശി ക്രിസ്മസ് സന്ദേശവും ജോസ് ആൽവറാഡോ പുതുവത്സര സന്ദേശവും നൽകി. സെക്രട്ടറി ബാബു ജോർജ് അതിഥികളെ പരിചയപ്പെടുത്തി.

തുടർന്നു ശബരി - ജിസ്ന ടീമിന്‍റെ ഗാനങ്ങളും നാട്യമുദ്ര, സാറ്റ് വിക, ഡിഡിഎഫ്, എംജിഎം സ്റ്റഡി സെന്‍റർ എന്നീ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ജിജി ഫിലിപ്പ് എംസി ആയി പ്രവർത്തിച്ചു. പ്രസിഡന്‍റ് മോൻസി വർഗീസ് സ്വാഗതവും ട്രഷറർ കുര്യൻ പള്ളിയാങ്കൽ നന്ദിയും പറഞ്ഞു.

ജോസ് ഏബ്രഹാം, ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ഷീല ജോസഫ്, ലീല മാരേട്ട്, ലൈസി അലക്സ്, സണ്ണി കല്ലൂപ്പാറ, റോയി ചെങ്ങന്നൂർ, പി.ടി. തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ദിച്ചു.

റിപ്പോർട്ട്: ജേക്കബ് അലക്സ്