ട്രൈസ്റ്റേറ്റ് കേരളാ ഫോറം: സുമോദ് നെല്ലിക്കാലാ ചെയർമാൻ, സാജൻ വർഗീസ് ജനറൽ സെക്രട്ടറി
Friday, February 14, 2020 8:25 PM IST
ഫിലഡൽഫിയ: ഐക്യ ഇരുപതു മലയാള സംഘടനകളുടെ കൂട്ടുസ്ഥാപനമായ, ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിനു (ടിഎസ്കെഎഫ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സുമോദ് നെല്ലിക്കാലാ (ചെയർമാൻ), സാജൻ വർഗീസ്, (ജനറൽ സെക്രട്ടറി), രാജൻ സാമുവേൽ (ട്രഷറർ) എന്നിവരേയും ജോഷി കുര്യാക്കോസ്, ജോർജ് ഓലിക്കൽ, ജോബി ജോർജ്, ഫീലിപ്പോസ് ചെറിയാൻ (എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ), റോണി വർഗീസ് (അസോസിയേഷൻ സെക്രട്ടറി), ലെനോ സ്കറിയ ( അസോസിയേഷൻ ട്രഷറർ) എന്നിവരേയും തെരഞ്ഞെടുത്തു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ പ്രധാന പരിപാടിയായ ഓണാഘോഷത്തിന്‍റെ ചെയർമാനായി, വിൻസന്‍റ് ഇമ്മാനുവേലിനെയും അലക്സ് തോമസ് (കേരള ദിനാഘോഷ ചെയർമാൻ), ജോർജ് നടവയൽ (ഓണാഘോഷം കോ-ചെയർമാൻ, പിആർ ഒ). കുര്യൻ രാജൻ, ജോണ്‍ സാമുവേൽ (ഫണ്ട് റൈസിങ്ങ്), ജീമോൻ ജോർജ് (അവാർഡ് കമ്മിറ്റി), സുധാ കർത്താ (റിസപ്ഷൻ), അനൂപ് ജോസഫ് (കൾച്ചറൽ പ്രോഗ്രാം), അഭിലാഷ് ജോർജ് (സ്പോട്സ്), മാതനസണ്‍ സക്കറിയാ (സ്പോട്സ്), അനീഷ് ജോയ്, ലിബിൻ തോമസ് ( സോഷ്യൽ മീഡിയ), ലിറ്റററി ( ജോർജുകുട്ടി ലൂക്കോസ്), മോഡി ജേക്കബ്, ടി ജെ തോംസണ്‍ (കർഷക രത്നം), റോയി തോമസ് , ജോണ്‍ പി വർക്കി, ദിലീപ് ജോർജ് (ഓണസദ്യ), ബ്രിജിറ്റ് വിൻസന്‍റ്, സുരേഷ് നായർ (പ്രൊസഷൻ) എന്നിവരെ സഹഭാരവാഹികളായും തിരഞ്ഞെടുത്തു.

റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ