സൂസി മാത്യു ഹൂസ്റ്റണില്‍ നിര്യാതയായി
Monday, February 17, 2020 12:29 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമാ (സൈപ്രസ്) ഇടവക വൈസ് പ്രസിഡന്റ് കോന്നി പൂവന്‍പാറ ചിറമുഖത്ത് സി.എം. മാത്യുവിന്റെ (തങ്കച്ചന്‍) ഭാര്യ വെണ്ണിക്കുളം കണ്ണങ്കര വീട്ടില്‍ സൂസി മാത്യു നിര്യാതയായി. 1969 ലാണ് പരേത അമേരിക്കയില്‍ എത്തിയത്.

മക്കള്‍ : ജെഫി മാത്യു, ജൂലി ചെറിയാന്‍. മരുമക്കള്‍ : മോര്‍ഗാന്‍, ബിജു ചെറിയാന്‍ . കൊച്ചുമക്കള്‍ : ലൂക്ക്, ജൂലിയന്‍, ഗേബ്, ഡിലന്‍

പൊതുദര്‍ശനവും സംസ്‌കാരവും : ഫെബ്രുവരി 22 നു ശനിയാഴ്ച രാവിലെ 8:30 മുതല്‍ 10:30 വരെ.ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിലെ (5810, Almeda Genoa Rd, Houston, Texas, 77048) ശുശ്രൂഷകള്‍ക്ക് ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, North Main tSreet, Pearland, TX 77581)) സംസ്‌കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 832 541 0068

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി