പാ​സ്റ്റ​ർ എം.​വൈ ജോ​ർ​ജ് നി​ര്യാ​ത​നാ​യി
Tuesday, February 18, 2020 8:29 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഗി​ൽ​ഗാ​ൽ പെ​ന്ത​ക്കോ​സ്ത​ൽ അ​സം​ബ്ലി ശു​ശ്രൂ​ഷ​ക​നാ​യ പാ​സ്റ്റ​ർ എം.​ജി ജോ​ണ്‍​സ​ന്‍റെ പി​താ​വും, അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് സ​ഭ​യി​ലെ സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​നു​മാ​യി​രു​ന്ന പാ​സ്റ്റ​ർ എം.​വൈ. ജോ​ർ​ജ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഫെ​ബ്രു​വ​രി 20 വ്യാ​ഴാ​ഴ്ച കു​ണ്ട​റ അ​സം​ബ്ലീ​സ് ഓ​ഫ് സെ​മി​ത്തേ​രി​യി​ൽ.

അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡി​ലെ വി​വി​ധ പ്രാ​ദേ​ശി​ക സ​ഭ​ക​ളി​ൽ അ​ന്പ​തു വ​ർ​ഷ​ത്തോ​ളം ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്നു. അ​ഞ്ച​ൽ സെ​ക്ഷ​ൻ പ്ര​സ്ബി​റ്റ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മൂ​വാ​റ്റു​പു​ഴ ചേ​ന്ന​യി​ൽ കു​ടും​ബാം​ഗ​മാ​യ പ​രേ​ത​യാ​യ സാ​റാ​മ്മ​യാ​ണ് ഭാ​ര്യ. മ​റ്റു​മ​ക്ക​ൾ: ജെ​സി, ഡെ​യ്സി, മേ​ഴ്സി. മ​രു​മ​ക്ക​ൾ: മി​നി, പാ​സ്റ്റ​ർ കു​രു​വി​ള മ​ത്താ​യി, ജോ​ഷ്വാ ചാ​ക്കോ, അ​ല​ക്സാ​ണ്ട​ർ എ.


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം