പ്ലാ​നോ​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Wednesday, February 19, 2020 11:20 PM IST
പ്ലാ​നോ (ഡാ​ള​സ്): പ്ലാ​നോ​യി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പ്ലാ​നോ ഐ​എ​സ്ഡി​യി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും ഒ​രു പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​ർ റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി മ​ര​ത്തി​ലി​ടി​ച്ചു പി​ള​രു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ യു​വാ​ൻ വാ​ങ്ങ് (18), യൂ​ച്ചെ​ൻ ജി​ൻ (16), പി​ൻ​സീ​റ്റി​ലി​രു​ന്നി​രു​ന്ന ജി​ൻ ചെ​ൻ(18) എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ച​താ​യി പ്ലാ​നോ പോ​ലീ​സ് അ​റി​യി​ച്ചു.

അ​തി​വേ​ഗ​മാ​ണു അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് പ്ലാ​നോ പൊ​ലീ​സ് പ​റ​യു​ന്നു. പ്ലാ​നോ സീ​നി​യ​ർ ഹൈ, ​പ്ലാ​നോ വെ​സ്റ്റ് സീ​നി​യ​ർ ഹൈ, ​മു​ൻ വി​ദ്യാ​ർ​ഥി എ​ന്നി​വ​രു​ടെ ആ​ക​സ്മി​ക മ​ര​ണം അ​ധ്യാ​പ​ക​രെ​യും സ​ഹ​പാ​ഠി​ക​ളെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ