പെണ്‍കരുത്തില്‍ 'മാല': നയിക്കാന്‍ സ്മിത, എയ്‌സല്‍, ലിപ്‌സി ടീം
Saturday, February 22, 2020 12:10 PM IST
മിഷിഗന്‍: മലയാളി അസോസിയേഷന്‍ ഓഫ് ലാന്‍സിംഗ് (മാല) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സ്മിത മഞ്ഞശേരില്‍ പ്രസിഡന്റ്, എയ്‌സല്‍ പ്രവീണ്‍ ജനറല്‍ സെക്രട്ടറി, ലിപ്‌സി ജോസഫ്, ട്രഷറര്‍. ജീന പുളിക്കല്‍, ശ്രീദേവി വിശ്വനാഥ്, ചിത്ര സരസ്വതി (ബോര്‍ഡ് അംഗങ്ങള്‍).

മാല കാലങ്ങളായി നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും, ഓണാഘോഷം , സ്‌പോര്‍ട്‌സ്, പിക്‌നിക് , കുട്ടികള്‍ക്കായുള്ള കലാ, സാംസ്‌കാരിക ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുംമുന്‍പോട്ടു കൊണ്ട് പോകുമെന്നും അതിനു പുറമെ മാലയുടെ ദശാബ്ദി ആഘോഷങ്ങള്‍ നടത്താന്‍ താല്പര്യം ഉണ്ടെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.

പുതിയ ഭാരവാഹികള്‍ക്ക് പൂര്‍ണപിന്തുണയും എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി 2019ലെ മാലഭാരവാഹികള്‍ ആയസന്ദീപ് മോഹന്‍, ഹരിഹരന്‍ ജയകുമാര്‍, ഷാജി ജോണ്‍, റിനോഷ് മാണി, റിജോയ്‌സ് എന്നിവര്‍ അറിയിച്ചു.