ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
Monday, February 24, 2020 7:41 PM IST
ഷിക്കാഗോ: സെന്റ് മേരിസ് ഇടവകയില്‍ വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. 50 നോമ്പിനു ഒരുക്കമായി ‘തിരിഞ്ഞ് നോക്കലിന്റെ’ സന്ദേശവുമായി ആചരിച്ച "പേത്രത്താ' ദിനത്തോട് അനുബന്ധിച്ചായിരുന്നു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചുത് .

പ്രശസ്ത സിനിമാ താരം സുനില്‍ സുഗതന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു . ഇതു വഴി സമാഹരിക്കുന്ന തുക നോമ്പ് കാലത്ത് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം