ഷിക്കാഗോ സെന്‍റ് മേരീസ് യൂത്ത് മിനിസ്ട്രി കൂട്ടായ്മ സംഘടിപ്പിച്ചു
Monday, February 24, 2020 7:46 PM IST
ഷിക്കാഗോ: സെന്‍റ് മേരീസ് യൂത്ത് മിനിസ്ടിയുടെ നേതൃത്വത്തില്‍ ഷിക്കാഗോ യുഐസി യൂണിവേഴ്‌സിറ്റി കാമ്പസ് മിനിസ്ടിയുടെ ഭാഗമായി വിശുദ്ധ കുർബാനയും കൂട്ടായ്മയും സംഘടിപ്പിച്ചു. 25 ഓളം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഫാ ബിന്‍സ് ചേത്തലില്‍ വിശുദ്ധ കുർബാനക്ക് നേതൃത്വം നല്‍കി. കോഓര്‍ഡിനേറ്റര്‍ ക്രിസ് കട്ടപ്പുറം യുവജനങ്ങള്‍ക്കായി നടത്തുന്ന കര്‍മ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു . സമാപനത്തില്‍ സ്‌നേഹവിരുന്നും ഒരുക്കി

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം