കുഞ്ഞമ്മ ശാമുവേല്‍ ന്യൂജേഴ്‌സിയില്‍ നിര്യാതയായി
Thursday, April 2, 2020 2:28 AM IST
ന്യൂജേഴ്‌സി: കാക്കനാട്ട് മണ്ണാംകുന്നില്‍ പരേതനായ മത്തായി ശാമുവേലിന്‍റെ ഭാര്യ കുഞ്ഞമ്മ ശാമുവേല്‍ (85) മാര്‍ച്ച് 31-നു നിര്യാതയായി. പരേത ഓലിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ലൂസി കുര്യാക്കോസ്, ജോസഫ് ശാമുവേല്‍. മരുമക്കള്‍: സാജു കുര്യാക്കോസ്, ഡോ. സൂസന്‍ ശാമുവേല്‍. കൊച്ചുമക്കള്‍: ഡോ. ക്രിസ്റ്റഫര്‍ കുര്യാക്കോസ്, ഡോ. മാത്യു കുര്യാക്കോസ്.

മോറിസ് പ്ലെയിന്‍സില്‍ താമസിക്കുന്ന മകള്‍ ലൂസി കുര്യാക്കോസിന്റേയും, സാജു കുര്യാക്കോസിന്റേയും കുടുംബത്തോടൊപ്പം അനേക വര്‍ഷങ്ങളായി യുഎസ്എയിലെ ന്യൂജഴ്‌സിയില്‍ താമസിക്കുകയായിരുന്നു പരേത. ന്യൂജേഴ്‌സി കാര്‍ട്ടറൈറ്റ് സെന്‍റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ്.

വികാരി ഫാ. രാജന്‍ പീറ്റര്‍, സഹവികാരി ഫാ. ആകാശ് പോള്‍, വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ പ്രാർഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

വിവരങ്ങള്‍ക്ക്: സാജു കുര്യാക്കോസ് (973 631 1208).