അമേരിക്കയിലെ കോവിഡ് മരണസംഖ്യ: ആഴ്ചയുടെ തുടക്കം മന്ദഗതിയിൽ; ഇപ്പോൾ വീണ്ടും ഉയർച്ചയിലേക്ക്
Thursday, May 21, 2020 9:28 PM IST
ന്യൂജേഴ്‌സി:മന്ദഗതിയിലായിരുന്ന കോവിഡ് മരണനിരക്ക് വീണ്ടും ഉയർച്ചയിലേക്ക്. അമേരിക്കയിൽ ആകെ മരണം ഇതിനകം 95,000 മായി . ഈ ആഴ്ചയിൽ തന്നെ ഒരു ലക്ഷം കടക്കുന്ന ലക്ഷണമാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായി മരണ നിരക്ക് കുറവ് രേഖപ്പെടുത്തിയിരുന്ന അമേരിക്കയിൽ കഴിഞ്ഞ രണ്ടു ദിവസമായി മരണനിരക്ക് വീണ്ടും കൂടിക്കൊണ്ടിരിക്കുകയാണ്.രാജ്യവ്യാപകമായി ലോക്ക് ഡൗണിൽ നിയന്ത്രങ്ങൾ എടുത്തുകളയാനിരിക്കെ നേരത്തെ വ്യപകമായിരുന്ന സ്റ്റേറ്റുകളിൽ സ്ഥിതി ശാന്തമാകുകയും മറ്റു സ്റ്റേറ്റുകളിലേക്കു മരണനിരക്കു കൂടുകയും പുതിയ രോഗികളുടെ എണ്ണവും വർധിച്ചും വരികയാണ്.

മേയ് 20 നു 1461 പേരാണ് മരിച്ചത്. 19 നു മരണം 1,552 ആയിരുന്നു . എന്നാൽ മേയ് 18 വരെ മരണ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. 18 നു മരണനിരക്ക് 1000 മായിരുന്നു. തുടർച്ചയായ 50 ദിവസത്തെ 1000 നും 2000 നുമൊക്കെ മുകളിൽ ആയിരുന്ന മരണനിരക്ക് മേയ് 17 നു ആദ്യമായി 1000 ത്തിൽ താഴെ വന്നു. അന്ന് മരണം 865 ആയിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി ശരാശരി പുതിയ രോഗികളുടെ എണ്ണം 22,000 വീതമാണ്.

പതിവുപോലെ രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ പേര് മരിച്ചത് ന്യൂയോർക്കിലാണ്. അവിടെ ആകെ 168 പേര് മരിച്ചു. ആകെ മരണം 28,820 ആയി. ഇന്നലെ പുതിയ രോഗികളുടെ എണ്ണം 887 മാത്രമായിരുന്നു. രണ്ടു മാസത്തിനുള്ളിൽ ആദ്യമായാണ് ന്യൂയോർക്കിൽ പുതിയ രോഗികളുടെ എണ്ണം ഇത്രയ്ക്കു കുറഞ്ഞത്.എന്നിരുന്നാലും ന്യൂയോർക്കിൽ ഇപ്പോഴും 2.72 ലക്ഷം രോഗബാധിതർ ചികിത്സയിലാണ്. അകെ രോഗബാധിതർ 3.64 ലക്ഷവും .
ഇന്നലെ 156 പേര് മരിച്ച ന്യൂജേഴ്സിയാണ് ന്യൂയോർക്കിനു പിന്നിലുള്ളത്.ആകെ മരണം 10,750 ആയ ന്യൂജേഴ്‌സിയിൽ ഇന്നലെ 1,082 പുതിയ രോഗികളുണ്ടായി.

പതിവുപോലെ ഇല്ലിനോയി തന്നെയാണ് പുതിയ രോഗികളുടെ എണ്ണത്തിൽ ഇന്നലെയും ഒന്നാം സ്ഥാനത്ത്. ഇന്നലെ ആകെ രോഗികളുടെ എണ്ണം 2,388 ആയിരുന്നു. അതോടെ ആകെ രോഗികളുടെ എണ്ണം അതിവേഗം ഒരു ലക്ഷം കടന്നു. അതിൽ 95,000 ൽപരം രോഗികൾ ഇപ്പോഴും ചികിത്സയിൽ ആണെന്നത് ഞെട്ടിക്കുന്ന മറ്റൊരു സത്യമാണ്. ഇല്ലിനോയി രാജ്യത്തെ മറ്റൊരു ന്യൂയോർക്കോ ന്യൂജേഴ്സിയോ ആയേക്കാം.ഇന്നലെ ഇവിടെ 146 പേരാണ് മരിച്ചത്.ഇതോടെ ആകെ മരണം 4,525 ആയി.

രാജ്യത്തെ മറ്റൊരു പ്രധാന ഹോട്ട് സ്പോട്ട് ആയ മാസച്ചുസെസിൽ ഇന്നലെ ആകെ മരണ സംഖ്യ 6,000 കടന്നു.ഇന്നലെ ആകെ 128 മരണമായിരുന്നു ഉണ്ടായത്.ഇന്നലെ ഇവിടെ ആകെ 1,045 രോഗികൾ ഉണ്ടായി. ഇതോടെ ഇവിടെ ആകെ രോഗികളുടെ എണ്ണം 88,95 ആയി.

കലിഫോർണിയയിൽ ആയിരുന്നു പുതിയ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെ രണ്ടാമത്തെ വേവിനു തുടക്കമായി എന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ മാസം ഏതാണ്ട് 50 താഴെയായിരുന്ന പ്രതിദിന മരണം . 87 പേര് മരിച്ച ഇവിടെ 2,018 പുതിയ രോഗികൾ ഉണ്ടായി. രാജ്യത്തെ മറ്റൊരു ഹോട്ട് സ്പിറ്റ് ആയ പെൻസിൽവാനിയയിൽ പുതിയ രോഗികൾ കുറവായിരുന്നുവെങ്കിലും മരണ സംഖ്യ കൂടുതൽ ആയിരുന്നു. ഇന്നലെ മരണം 71 പുതിയ രോഗികൾ 724 ഉം ആയി.

ന്യൂയോർക്കിനും ന്യൂജേഴ്സിക്കും പിന്നാലെ മരണനിരക്ക് അതിവേഗം കുതിച്ചുയർന്നിരുന്ന മിഷിഗണിൽ മരണസംഖ്യ കുറഞ്ഞുവരികയാണെങ്കിലും ആകെ മരണസംഖ്യ 5,000 കടന്നു.ഇന്നലെ 46 മരണവും 659 പുതിയ രോഗികളുമുണ്ടായി.കണക്ടിക്കറ്റിലും ഓഹിയോയിലും 57 വീതം പേര് മരിച്ചു. ഫ്‌ലോറിഡയിൽ 44 ഉം മിഷിഗൺ അരിസോണ എന്നിവിടങ്ങളിൽ 43 വീതവും മെരിലാൻഡ് കൊളറാഡോ എന്നിവിടങ്ങളിൽ 42 വീതവും ഇൻഡിയാനയിൽ 40 പേരുമാണ് ഇന്നലെ മരിച്ചത്.ടെക്സസ്(979), ജോർജിയ(946),മെരിലാൻഡ്(777), വിർജീനിയ(763), പെൻസിൽവാനിയ(724) എന്നിങ്ങനെയായിരുന്നു പുതിയ രോഗികളുടെ എണ്ണം.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ