ഡി​ട്രോ​യി​റ്റ് കേ​ര​ള​ക്ല​ബ്ബി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി ​"നാ​ദ​കൈ​ര​ളി' ശ​നി​യാ​ഴ്ച
Wednesday, June 3, 2020 11:55 PM IST
ഡി​ട്രോ​യി​റ്റ്: കേ​ര​ള​ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും അ​വ​ശ്യ ജീ​വ​ന​ക്കാ​രെ​യും ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി "നാ​ദ​കൈ​ര​ളി​' എ​ന്ന സം​ഗീ​ത പ​രി​പാ​ടി ജൂ​ണ്‍ 6 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ സൂം ​സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു.

കേ​ര​ള​ക്ല​ബ്ബി​ന്‍റെ കേ​ര​ളൈ​റ്റ് എ​ന്ന മാ​സി​ക​യു​ടെ ആ​ദ്യ ഡി​ജി​റ്റ​ൽ പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും ഈ ​അ​വ​സ​ര​ത്തി​ൽ ന​ട​ക്കും. മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന ഡോ. ​ശ​ശി ത​രൂ​ർ എം​പി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രേ ആ​ദ​രി​ക്കു​ക​യും ഒ​പ്പം കേ​ര​ളൈ​റ്റ് ഡി​ജി​റ്റ​ൽ പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്യും. തു​ട​ർ​ന്നു കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ ഗാ​യ​ക​രോ​ടൊ​പ്പം മി​ഷി​ഗ​ണി​ലെ ഗാ​യ​ക​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന നാ​ദ​കൈ​ര​ളി എ​ന്ന സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കും. പ്ര​ദീ​പ് സോ​മ​സു​ന്ദ​രം, പൂ​ർ​ണാ ഏ​ബ്ര​ഹാം, ഡോ​ക്ട​ർ സാം ​ക​ട​മ്മ​നി​ട്ട, ര​ചി​താ രാ​മ​ദാ​സ്, ഷൈ​ജു അ​യ​ർ​ല​ൻ​ഡ്, മു​ര​ളി രാ​മ​നാ​ഥ​ൻ, ര​മേ​ശ് ബാ​ബു, സ​തീ​ഷ് മ​ട​ന്പ​ത്, ബി​നി പ​ണി​ക്ക​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കേ​ര​ള​ക്ല​ബ് പ്രെ​സി​ഡ​ൻ​റ് അ​ജ​യ് അ​ല​ക്സ് 734-392-4798 ബ​ന്ധ​പ്പെ​ടു​ക. Zoom meeting ID : 741 711 3069 Password- kc2020

റി​പ്പോ​ർ​ട്ട്: അ​ല​ൻ ചെ​ന്നി​ത്ത​ല