ഏലിയാമ്മ ഡാളസിൽ നിര്യതയായി
Wednesday, July 8, 2020 7:15 PM IST
ഡാളസ്: വട്ടമാക്കൽ പരേതനായ വി.എം. വർഗീസിന്‍റെ ഭാര്യ ഏലിയാമ്മ (100) ഡാളസ് - മസ്ക്വിറ്റ് സിറ്റിയിൽ നിര്യാതയായി. സംസ്കാരം ജൂലൈ 11 നു (ശനി) വൈകുന്നേരം നാലിന് സണ്ണിവേൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ (New hope Funeral home, 500 US-80, Sunnyvale- TX.)

പരേത പുളിക്കീഴ് വളഞ്ഞവട്ടം കടവ് തോണിക്കൽ കുടുംബാംഗമാണ്. മക്കൾ : കുഞ്ഞമ്മ, അക്കമ്മ, ലാലമ്മ, മാത്തുക്കുട്ടി, കുഞ്ഞുമോൾ, റോസമ്മ. മരുമക്കൾ : ശാമുവേൽകുട്ടി, മോനിച്ചൻ, ജെസി, സജി, പ്രസാദ്, പരേതനായ അനിയൻ കുഞ്ഞ്.

പൊതുദർശനം വെള്ളിയാഴ്ച 7 മുതൽ 9 വരെ ഐപിസി ഹെബ്രോൻ (ഗാർലൻഡ്) ചർച്ചിൽ
( IPC HEBRON, 1751 Wall street, Garland– TX-75041).

വിവരങ്ങൾക്ക് :മാത്തുക്കുട്ടി 214 693 9587.

റിപ്പോർട്ട്: രാജു തരകൻ