കെ.എം. മാത്യു ന്യൂജേഴ്സിയിൽ നിര്യാതനായി
Friday, August 14, 2020 4:43 PM IST
ന്യൂജേഴ്സി: പുന്നയ്ക്കാട്ടു കോട്ടൂരേത്ത് ബോബി വില്ലയിൽ കെ.എം. മാത്യു ( കുഞ്ഞൂട്ടിച്ചായൻ- 79) ന്യൂജേഴ്‌സിയിൽ നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 15 നു (ശനി) രാവിലെ 9 മുതൽ 11 വരെ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം പരാമസ് ജോർജ് വാഷിംഗ്ടൺ മെമ്മോറിയൽ പാർക്കിൽ.

മാതാവ് : അന്നമ്മ മാത്യു. ഭാര്യ: ഏലിയാമ്മ മാത്യു. മക്കൾ: ഷിബി,ബോബി, ജിബി. മരുമക്കൾ: അനിൽ , റെനി, റവ. ബിനോയ് ജെ. തോമസ്. കൊച്ചുമക്കൾ: എയ്ഡൻ , ബ്രയൻ , നാഥനെയാൽ , ഇമ്മാനുവേൽ ആഞ്ജലിൻ , ബെൻജമിൻ, ആരൻ.

പൊതുദർശനം 14 നു (വെള്ളി) വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെ.