കെഎച്ച്എന്‍എ സൂപ്പര്‍ സിംഗേഴ്‌സ് മത്സരം 30 ന്; രജിസ്ട്രേഷന്‍ തുടങ്ങി
Friday, August 14, 2020 5:09 PM IST
ഫിനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാര്‍ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ആലാപന മത്സരമായ സൂപ്പര്‍ സിഗേഴ്‌സ് ആദ്യപാദ മത്സരം ഓഗസ്റ്റ് 30നു (ഞായർ) നടക്കും. രണ്ടു വിഭാഗങ്ങളിലായി (7 മുതല്‍ 12 വയസു വരെ, 13 മുതല്‍ 18 വയസുവരെ) നാലു പാദമായിട്ടാണ് മത്സരം.

ഫൈനലില്‍ പിന്നണി ഗായകരായ ബിജു നാരായണന്‍, മൃദുല വാര്യര്‍, ഗായത്രി അശോകന്‍ എന്നിവര്‍ അതിഥി വിധികര്‍ത്താക്കളായി എത്തും.

പരിപാടിയിലേയക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

വിവരങ്ങള്‍ക്ക്: www.namaha.org

റിപ്പോർട്ട്: പി. ശ്രീകുമാര്‍