കര്‍ഷകശ്രീ അവാര്‍ഡുകള്‍ വിജയികള്‍ക്ക് സമ്മാനിച്ചു
Sunday, September 27, 2020 3:09 PM IST
ഓസ്റ്റിന്‍: ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍ (GAMA) നടത്തിയ കര്‍ഷകശ്രീ അവാര്‍ഡ് -2020 വിജയികള്‍ക്ക് സമ്മാനിച്ചു. ഏറ്റവും മികച്ച ഓസ്റ്റിന്‍ മലയാളി കര്‍ഷകനെ തെരഞ്ഞെടുക്കാനുള്ള 'ഗാമ'യുടെ ഈ സംരഭം തുടങ്ങിയത് ഏകദേശം നാല് മാസങ്ങള്‍ക്കു മുമ്പാണ് .

ഓസ്റ്റിനില്‍ കൃഷിക്കനുകൂലമായി ലഭിക്കുന്ന ഈ ചുരുങ്ങിയകാലയളവിലും ഫലഭൂയിഷ്ടവും മനോഹരവുമായ പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മിക്കാനാകുമെന്ന് മത്സരത്തില്‍ പങ്കെടുത്ത ധാരാളം പേര്‍ തെളിയിച്ചു.

ഭക്ഷ്യ വിളകള്‍ക്കുള്ള വൈവിധ്യം, പരിമിതമായ സ്ഥലത്ത് കൂടുതല്‍ ഉല്‍പാദനം, ജൈവ വളങ്ങള്‍ ഉപയോഗിച്ചുള്ള നാടന്‍ കൃഷി രീതികള്‍, നൂതന രീതികള്‍ ഉപയോഗിച്ചുള്ള വെള്ളത്തിന്റെ ഉപയോഗം മുതലായ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് വിധികര്‍ത്താക്കള്‍ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പങ്കെടുത്ത എല്ലാ മത്സരാത്ഥികളുടെയും പച്ചക്കറി തോട്ടങ്ങള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു.

സാജന്‍ തളിക്കാട്ടില്‍ ഒന്നാം സ്ഥാനവും, ബെന്‍സി മാത്യു രണ്ടാം സ്ഥാനവും, വീണ ബിജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രമേശ് ഷണ്‍മുഖം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹനായി. ഗാമ കര്‍ഷകശ്രീ-2020 അവാര്‍ഡിനു രജിസ്റ്റര്‍ ചെയ്തു സഹകരിച്ച എല്ലാ മത്സരാത്ഥികള്‍ക്കും ഈ സംരംഭം വിജയത്തിലെത്തിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും 'ഗാമ' ഭാരവാഹികള്‍ നന്ദി അറിയിച്ചു.

വീഡിയോ: https://youtu.be/v56mslsbZVY

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍