വിട വാങ്ങിയത് സാമൂഹിക വിപത്തുകള്‍ക്കെതിരെ പോരാടിയ ആത്മീയാചാര്യന്‍: തോമസ് ടി. ഉമ്മന്‍
Monday, October 19, 2020 12:39 PM IST
ന്യൂയോര്‍ക്ക്: സാമൂഹിക വിപത്തുകള്‍ക്കെതിരെ ദീര്‍ഘവീക്ഷണത്തോടെ, ശക്തമായ പോരാട്ടം നടത്തിയ ആത്മീയാചാര്യനാണ് വിടവാങ്ങിയതെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റും, മുന്‍ സിഎസ്ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന, ഫോമാ ട്രഷറര്‍ തോമസ് ടി. ഉമ്മന്‍ ജോസഫ് പ്രണാമം അര്‍പ്പിച്ച് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ നായക സ്ഥാനത്ത് നിറഞ്ഞു നിന്ന മെത്രാപ്പോലീത്ത സമൂഹത്തില്‍ പാര്‍ശ്വവര്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി ഒട്ടേറെ നൂതന സംരംഭങ്ങള്‍ തിരുമേനി ആരംഭിക്കയുണ്ടായി. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ ദീപ്തമായ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.