എംപാഷ ഗ്ലോബല്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ഗോപിനാഥ് മുതുകാട് നവംബര്‍ 28ന് നിര്‍വഹിക്കും
Friday, November 27, 2020 11:44 AM IST
ഷിക്കാഗോ: കുടുംബബന്ധങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട ആഗോള മലയാളി കൂട്ടായ്മയായ 'എംപാഷ ഗ്ലോബലിന്റെ വെബ്‌സൈറ്റ്, പ്രമുഖ മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറും എംപാഷ ഗ്ലോബലിന്‍റെ ബ്രാന്‍ഡ് അംബാസിഡറുമായ പ്രഫ. ഗോപിനാഥ് മുതുകാട് നവംബര്‍ 28ാം തീയതി ശനിയാഴ്ച നിര്‍വഹിക്കും. പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറയുടെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്ക് ടൈം രാവിലെ 11 -ന് ചേരുന്ന സൂം മീറ്റിംഗിലാണ് ഉദ്ഘാടനം.

ഫോമ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, ഫൊക്കാന മുന്‍ പ്രസിഡന്റ് മന്മഥന്‍ നായര്‍ പ്രമുഖ ഓങ്കോളജിസ്റ്റ്മാരായ ഡോ. എം.വി പിള്ള, ഡോ. സാറാ ഈശോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) സെക്രട്ടറിയായ ബിനു ജോസഫ് ആണ് എംപാഷ ഗ്ലോബലിന്റെ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അദ്ദേഹം സൈറ്റിന്റെ വെബ് മാസ്റ്റര്‍ ആയി പ്രവര്‍ത്തിക്കും.

ഏഴ് അംഗ ഡയറക്ടര്‍ ബോര്‍ഡും എട്ട് അംഗ അഡൈ്വസറി ബോര്‍ഡും 52 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊഫഷണല്‍ കമ്മറ്റിയും 250 പേരുള്ള ഗ്ലോബല്‍ കമ്മറ്റിയുമാണ് എംപാഷ ഗ്ലോബലിനെ നയിക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളുടെയും സജീവ സാന്നിദ്ധ്യം ആഗ്രഹിച്ചുകൊണ്ടാണ് പതിവ് സംഘടനാ ചട്ടക്കൂടില്‍നിന്ന് വ്യത്യസ്തമായി 'എംപാഷ ഗ്ലോബല്‍' രൂപീകരിക്കപ്പെട്ടിരിക്കുന്നത്. എംപാഷ ഗ്ലോബലിന്റെ വെബ്‌സൈറ്റ്: empatiaglobal.com empatiaglobal.org

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ (ഷിക്കാഗോ): 847 322 1973, വിനോദ് കോണ്ടൂര്‍ (ഡിട്രോയിറ്റ്): 313 208 4952