ജോൺ എബ്രഹാം ഡിട്രോയിറ്റിൽ നിര്യാതനായി
Tuesday, January 12, 2021 11:20 AM IST
ഡിട്രോയിറ്റ്: ചെങ്ങന്നൂർ മംഗലം പൈനുംമൂട്ടിൽ ജോൺ എബ്രഹാം (അപ്പു ) 68 വയസ് ഡിട്രോയിറ്റിൽ നിര്യാതനായി. ചെങ്ങന്നൂർ ഇടനാട് തയ്യിൽ വീട്ടിൽ പരേതനായ ടി ഐ ജോർജിൻറെ മകൾ ഏലിയാമ്മ ജോൺ(കുഞ്ഞുമോൾ) ആണ് ഭാര്യ.

മക്കൾ: നിഷാ സാമുവൽ, അനീഷ് ജോൺ (ഇരുവരും ഡിട്രോയിറ്റ്). മരുമക്കൾ: ജിമ്മി സാമുവൽ, സ്നേഹ അനീഷ് (ഇരുവരും ഡിട്രോയിറ്റ്). കൊച്ചുമക്കൾ: അനായ, നോഹ, നിയാ, നെഹമിയ.

ആദ്യഭാഗ സംസ്കാര ശുശ്രൂഷയും പൊതുദർശനവും 2021 ജനുവരി 14 വ്യാഴാഴ്ച രാവിലെ 7:30 മുതൽ 11 വരെ ഡിട്രോയിറ്റ് സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (വാറൻ) വെച്ചും (St Thomas Orthodox Church of India, 2850 Parent Ave, Warren, MI 48092) തുടർന്നുള്ള ശുശ്രൂഷയും സംസ്കാരവും 11.30 ന് റോച്ചസ്റ്റർ മിഷിഗണിലുള്ള ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിയിൽ വച്ച്.(Guardian Angel Cemetery :4701 Rochester Rd, Rochester, MI 48306)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/4o4ZkYfaIZU ൽ ണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ജിമ്മി സാമുവേൽ (586)420-0280, മോനി (586)265-3515.

റിപ്പോർട്ട് : ജീമോൻ റാന്നി