നന്മ മാട്രിമോണിയൽ വെബ് സൈറ്റ് പ്രകാശനം ചെയ്തു
Friday, January 22, 2021 7:17 PM IST
ടൊറന്‍റോ: നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ് ലിം അസോസിയേഷൻസ് (നന്മ) മാട്രിമോണിയൽ‌ വെബ്സൈറ്റ് (www.nanmmamatrimonial.com) പ്രകാശനം ചെയ്തു.

ജനുവരി ഒന്പതിനു നടന്ന ചടങ്ങിൽ നന്മ കാനഡയുടെ പ്രോഗ്രാം ആൻഡ് പ്രോജക്ട് എക്സിക്യൂട്ടീവ് ഡയറക്ടർ റജിന റഷീദ് സ്വാഗതം ആശംസിച്ചു. നന്മയുടെ ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാരമാണിതെന്ന് മുൻ പ്രസിഡന്‍റ് യു.എ. നസിർ പറഞ്ഞു. റഷീദ് മുഹമ്മദ് (ചെയർമാൻ നന്മ ട്രസ്റ്റീ കൗൺസിൽ), ഫിറോസ് മുസ്തഫ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് നന്മ യുഎസ്‌ & നന്മ ട്രസ്റ്റീ കൗൺസിൽ മെമ്പർ) എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശിഹാബ് വി. എസ്. വെബ്സൈറ്റ് പരിചയപ്പെടുത്തി. ഡോ. എൻ. പി. ഹഫീസ് മുഹമ്മദ് പ്രീ മാര്യേജ് കൗൺസിലിംഗിനെക്കുറിച്ച് സംസാരിച്ചു. സെക്രട്ടറി ഫാസിൽ അബ്ദു നന്ദി പറഞ്ഞു.

(Nanmmanikah) എന്ന കീവേഡ് ഉപയോഗിച്ചും വെബ്സൈറ്റ് ഓൺലൈനിൽ സെർച്ച് ചെയ്യാവുന്നതാണ്.ആദ്യ അമ്പത് റജിസ്ട്രേഷൻ സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.