കാർഷിക ബിൽ: അമ്മയുടെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു
Friday, February 19, 2021 4:46 PM IST
അറ്റ്ലാന്‍റ: അറ്റലാന്‍റ മെട്രോ മലയാളി അസോസിയേഷന്‍റെ ആഭിമുഖൃത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു ജനുവരി 30ന് കാർഷിക ബില്ലിനെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു.

കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിൽ, സും മീഡിയായിലൂടെയാണ് ഇത്തവണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷ പരിപാടിയിൽ നാട്ടിൽ നിന്നും അമേരിക്കയിൽ നിന്നും ഉള്ള പ്രമുഖർ പങ്കെടുത്തു. ജോസ് .കെ. മാണി എംപി, തോമസ് ചാഴികാടൻ. എംപി, അനിയൻ ജോർജ് (ഫോമാ പ്രസിഡന്‍റ്) കെ.പി. ഫാബിയൻ (മുൻ യുഎസ് അംബാസ‌ഡർ) റോബിൻ ഏലക്കാട്ട് (മേയർ മിസൗറി സിറ്റി ടെക്സസ്) കർട്ട് തോംസൻ (ജോർജിയ സംസ്ഥാനത്തിലെ മുൻ സെനറ്റർ ) എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുത്ത് ആശംസകൾ നേർന്നു.

ആഘോഷ പരിപാടിയുടെ മുഖ്യ ഇനമായി രാജ്യത്ത് കർഷകർനടത്തി വരുന്ന കാർഷിക ബില്ലിനെതിരെയുള്ള വൻ പ്രക്ഷോഭത്തെ അടിസ്ഥാനമാക്കി ചർച്ചയും സംവാദവും സംഘടിപ്പിച്ചു. ഇന്ത്യ എന്ന രാജ്യത്ത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക ബില്ലു കൊണ്ട്, അന്നം നൽകുന്ന കർഷകർക്ക് ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

വർഗീസ് തെക്കനത്ത് എസ്.ജി. (സോഷ്യൽ ആക്ടിവിസ്റ്റ്), എ.ജി. ജോർജ്. (മുൻ പ്രഫസർ, യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം, ടിവി ചാനലുകളിലെ പാനൽ ചർച്ചകളിലെ സജീവ സാന്നിധ്യം), എ.സി. ജോർജ് {ഡിബേറ്റ് ഫോറം - ഹൂസ്റ്റൺ ), എസ്. മാത്യു (പൊളിറ്റിക്കൽ അനലിസ്റ്റ് -ചാറ്റനൂഗ) എന്നിവർ പ്രഭാഷകർ ആയി പങ്കെടുത്തു.

ഫോമാ ഭാരവാഹികളായ ട്രഷറർ തോമസ് ടി. ഉമ്മൻ, ജോയിന്‍റ് ട്രഷറാർ ബിജു തോണിക്കടവിൽ എന്നിവരും അമ്മ ഭാരവാഹികളായ സണ്ണി തോമസ്, മാത്യു വർഗീസ് എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.

ജിയാ ഹരികുമാർ ആലപിച്ച വന്ദേമാതിരം ഗാനത്തോടെ ആരംഭിച്ച കലാപരിപാടികളിൽ, ജോൺ ഫിലിപ്പിന്‍റെ പ്രസംഗവും സാം ശിവയുടെ ബാൻഡ് സോംഗും സുജ തോമസിന്റെ മധുരമായ ഗാനവും, അഗസ്റ്റ യൂണിവേഴ്സിറ്റി കുട്ടികളുടെ ദേശീയ നിർത്തവും ശ്രീദേവി രഞ്ജിത്തിന്‍റെ നടനവും കലാപരിപാടികൾക്കു മാറ്റു കൂട്ടി.

ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകിയ ജെയിംസ് കല്ലറക്കാനി, റോഷെൽ മിറാൻഡ്സ്, ഷാനു, അമ്പിളി, ശ്രുതി, ആനി, കൃഷ്ണ, ജിത്തു, തര്യൻ ലൂക്കോസ് എന്നിവർക്കും മറ്റു എല്ലാവർക്കും മോളി മുർതാൻസ നന്ദി പറഞ്ഞു.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്