പ്ര​ഫ. ഫി​ലി​പ്പ് ജേ​ക്ക​ബി​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച ഡാ​ള​സി​ൽ
Wednesday, February 24, 2021 8:37 PM IST
ഡാ​ള​സ്: ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യ അ​ല​ഹ​ബാ​ദ് കാ​ർ​ഷി​ക യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​നും, കാ​ർ​ഷി​ക ശാ​സ്ത്ര വി​ദ​ഗ്ദ്ധ​നു​മാ​യ പ്ര​ഫ. ഫി​ലി​പ് ജേ​ക്ക​ബി(​ത​ന്പി- 70)ന്‍റെ സം​സ്കാ​ര​ശ്രു​ശൂ​ഷ 24 ബു​ധ​നാ​ഴ്ച 12.30 ഡാളസിൽ നടക്കപ്പെടും.

​കോ​ട്ട​യം ജി​ല്ല​യി​ൽ എ​ൻ. ജി. ​ചാ​ക്കോ-​ശോ​ശാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച ഇ​ദ്ദേ​ഹം, കു​ന്പ​നാ​ട് നോ​യ​ൽ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സാ​ന​ന്ത​രം അ​ല​ഹ​ബാ​ദ് കാ​ർ​ഷി​ക യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മാ​സ്റ്റേ​ഴ്സ് ബി​രു​ദം നേ​ടി. വി​ദ്യാ​ഭ്യാ​സാ​ന​ന്ത​രം ഇ​തേ കോ​ളേ​ജി​ലെ അ​ഗ്രോ​ണ​മി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​നാ​യി ഒൗ​ദ്യോ​ഗി​ക​ജീ​വി​തം ആ​രം​ഭി​ച്ചു. കോ​ളേ​ജ് പ​ഠ​ന കാ​ല​ത്ത് കാ​യി​ക രം​ഗ​ത്തും ശ്ര​ദ്ധ പ​തി​പ്പി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം, ബാ​സ്ക​റ്റ്ബോ​ൾ ടീം ​അം​ഗം കൂ​ടി​യാ​യി​രു​ന്നു.

അ​ദ്ധ്യാ​പ​ക​വൃ​ത്തി​യി​ൽ ആ​യി​രി​ക്കു​ന്പോ​ൾ അ​ഗ്രോ​ണ​മി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ റ​ബ​ർ, തേ​യി​ല, കൊ​ക്കോ, കാ​പ്പി മു​ത​ലാ​യ​വ​യു​ടെ തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​വാ​നും, അ​വ​യു​ടെ സം​സ്ക​ര​ണ​ത്തെ കു​റി​ച്ച് പ​ഠി​പ്പി​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. പ​രേ​ത​ൻ ഒൗ​ദ്യോ​ഗി​ക ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ അ​ഗ്രോ​ണ​മി വി​ഭാ​ഗ​ത്തി​ന്‍റെ മേ​ധാ​വി​യാ​യും, കോ​ളേ​ജി​ന്‍റെ ആ​ക്ടിം​ഗ് പ്രി​ൻ​സി​പ്പാ​ളാ​യും സു​സ്ത​ർ​ഹ്യ സേ​വ​നം ചെ​യ്തി​രു​ന്നു.

1998 -ൽ ​കു​ടും​ബ​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റ്റി​യ പ്ര​ഫ​സ​ർ, ഡാ​ള​സ് സി​റ്റി​ക്ക് സ​മീ​പ പ്ര​ദേ​ശ​മാ​യ മ​ർ​ഫി​യി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി. കോ​ട്ട​യം ഹെ​വ​ൻ​ലി ഫീ​സ്റ്റ് ശു​ശ്രൂ​ഷ​ക​ൻ ത​ങ്കു ബ്ര​ദ​റി​ന്‍റെ സ​ഹോ​ദ​രി ബി​നു​വാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സൂ​സ​ൻ, ഗ്രേ​യ്സ്, ബി​ന്നി.

ഭൗ​തീ​ക സം​സ്കാ​രം ഫെ​ബ്രു​വ​രി 24 ബു​ധ​നാ​ഴ്ച, ഗാ​ർ​ല​ൻ​ഡി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ അ​സം​ബ്ലി, സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ www.provisiontv.in ൽ ​ത​ത്സ​മ​യം ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ർ കു​ഞ്ചാ​ണ്ടി വൈ​ദ്യ​ൻ. (732) 742 9376

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ