ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി
Saturday, March 6, 2021 11:16 AM IST
ഫ്ലോറിഡ: ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ യുടെ രണ്ടാമത്തെ പതിപ്പ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഫൊക്കാന ഫ്ലോറിഡ റീജിയന്‍റെ ആഭിമുഖ്യത്തിൽ 'കോവിഡ് മിഥ്യയും യാഥാർഥ്യങ്ങളും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വച്ച് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ആണ് ഫൊക്കാന ടുഡേയുടെ രണ്ടാം പതിപ്പ് റിലീസ് ചെയ്തത്.

ഫൊക്കാന അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കരയാണ് ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ. സജിമോൻ ആന്റണി എന്നിവരുടെ ശ്രമഫലമായിട്ടാണ് 40 പേജ് വരുന്ന ഒരു സമ്പൂർണ പത്രം രൂപ കൽപ്പന ചെയ്ത് ഡിജിറ്റൽ ആയി പുറത്തിറക്കിയത്.

ഫൊക്കാനയുടെ കഴിഞ്ഞ മൂന്ന് മാസത്തെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ക്രോഡീകരിച്ചതാണ് ഈ ത്രൈമാസിക പത്രത്തിന്‍റെ ഉള്ളടക്കം. പത്രം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://anyflip.com/fsaok/kwqp/