തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്റ്റേഷനുകൾക്ക് ഡബ്ല്യുഎംസി അമേരിക്കൻ റീജണിന്‍റെ സഹായഹസ്തം
Friday, May 7, 2021 5:36 PM IST
ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ അവരുടെ കെയർ ആൻഡ് ഷെയർ പ്രോഗ്രാമിന് കീഴിൽ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള 8 പോലീസ് സ്റ്റേഷനുകൾക്ക് കോവിഡ് 19 പ്രൊട്ടക്ഷൻ ഗിയറും സാനിറ്റൈസറും നൽകുന്നതിനുള്ള സംരംഭം ഏറ്റെടുത്തു.

ഇതിലൂടെ ഡ്യൂട്ടിയിൽ ആയിരിക്കുന്ന നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനും കോവിഡ് പ്രതിരോധ സഹായകമാകുമെന്നാണ് കരുതുന്നത്.

കോവിഡ് പ്രതിരോധ ഗിയറുകൾ ഇല്ലാത്തപ്പോൾ പോലും പോലീസ് ഉദ്യോഗസ്ഥർ സ്വന്തം ജീവൻ പണയം വച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി സമയം ചെലവഴിക്കുന്നു. മുൻനിര പോരാളികളായ ഈ പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം പ്രതിരോധ ഗിയറുകൾ ആവശ്യമാണെന്ന് മനസിലാക്കിയാണ് വേൾഡ് മലയാളി കൗൺസിൽ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ വൈസ് പ്രസിഡന്‍റ് സന്തോഷ് ജോർജ് കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ഈ സംരംഭം മേയ് ഏഴിന് (വെള്ളി) രാവിലെ 9 ന് തിരുവനന്തപുരം കാട്ടാക്കടയിൽ ഉള്ള ഡിവൈഎസ്പി ഓഫീസിൽ പോലീസ് സൂപ്രണ്ട് , ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് , സബ് ഇൻസ്പെക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രതിരോധ ജീവനുകൾ കൈമാറും.

കാട്ടാക്കട സ്റ്റേഷൻ, നെയ്യാർഡാം സ്റ്റേഷൻ, മലയിൻകീഴ് സ്റ്റേഷൻ, മാരനല്ലൂർ സ്റ്റേഷൻ, ആര്യങ്കോട് സ്റ്റേഷൻ, ആര്യനാട് സ്റ്റേഷൻ, വിളപ്പിൽശാല സ്റ്റേഷൻ, ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കാണ് പ്രാഥമികമായി ഇതിന്‍റെ പ്രയോജനം ലഭിക്കുക.

അമേരിക്ക റീജൺ സാരഥികളായ ചെയർമാൻ ഫിലിപ്പ് തോമസ് പ്രസിഡന്‍റ് സുധീർ നമ്പ്യാർ ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പള്ളി ട്രഷറർ സെസിൽ ചെറിയാൻ വൈസ് പ്രസിഡന്‍റുമാരായ എൽദോ പീറ്റർ, ജോൺസൺ തലചെല്ലൂർ, സന്തോഷ് ജോർജ്, മാത്യുസ് ഏബ്രഹാം വൈസ് ചെയർമാൻ ശാന്ത പിള്ള, ഫിലിപ്പ് മാരേറ്റ് വികാസ് നെടുമ്പള്ളി മറ്റു ഭാരവാഹികൾ തുടങ്ങിയവരാണ് ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നൽകിയത്.

ഗ്ലോബൽ ചെയർമാൻ ഡോ. ഇബ്രാഹിം ഹാജി പ്രസിഡന്‍റ് ഗോപാലപിള്ള ജനറൽ സെക്രട്ടറി ഗ്രിഗറി മേഡയിൽ ട്രഷറർ തോമസ് അരുമഗുടി ഗ്ലോബൽ വീട്ടിൽ ജോൺമത്തായി പി സി മാത്യു വൈസ് ചെയർമാൻ ഡോക്ടർ വിജയലക്ഷ്മി അസോസിയേഷൻ സെക്രട്ടറി റൊണാ തോമസ് എന്നിവർ അമേരിക്ക റിജണിന്‍റെ സമയോചിതമായ സഹായത്തെ അഭിനന്ദിച്ചു.

അമേരിക്കയിലുള്ള എല്ലാ പ്രവിശ്യകളും ഈ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു..

റിപ്പോർട്ട്: അജു വാരിക്കാട്