ഡീ​ക്ക​ൻ ജോ​സ​ഫ് ത​ച്ചാ​റ പൗ​രോ​ഹി​ത്യ പ​ട്ടം സ്വീ​ക​രി​ച്ചു
Tuesday, June 15, 2021 10:23 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റെ തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ക്നാ​നാ​യ റീ​ജ​ണി​ന് അ​ഭി​മാ​ന​മാ​യി ഡീ​ക്ക​ൻ ജോ​സ​ഫ് (അ​ങ്കി​ത്ത്) ത​ച്ചാ​റ ജൂ​ണ്‍ 12 ശ​നി​യാ​ഴ്ച കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ കൈ​വെ​യ്പ് ശു​ശ്രൂ​ഷ വ​ഴി പൗ​രോ​ഹി​ത്യ പ​ട്ടം സ്വീ​ക​രി​ച്ചു.ന​വ​വൈ​ദി​ക​ൻ ഹൂ​സ്റ്റ​ൻ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക ത​ച്ചാ​റ മാ​ത്യു ജി​നു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് സെ​ന്‍റ് സ്റ്റാ​നി​സ്ലാ​വൂ​സ് സെ​മി​നാ​രി​യി​ൽ നി​ന്ന് മൈ​ന​ർ സെ​മി​നാ​രി പ​ഠ​ന​വും ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ൽ നി​ന്ന് ഫി​ലോ​സ​ഫി പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ക്നാ​നാ​യ റീ​ജ​ണി​ന്‍റെ കീ​ഴി​ൽ ഷി​ക്കാ​ഗോ മ​ണ്ട​ലെ​യ്ൻ സെ​മി​നാ​രി​യി​ൽ നി​ന്നും തി​യോ​ള​ജി പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജ​ണി​ന്‍റെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​ക്കാ​യി​ട്ടാ​യി​രി​ക്കും ത​ച്ചാ​റ ജോ​സ​ഫ് (അ​ങ്കി​ത്ത്) അ​ച്ച​ൻ നി​യോ​ഗി​ക്ക​പ്പെ​ടു​ക.

ക്നാ​നാ​യ കാ​ത്ത​ലി​ക്ക് റീ​ജ​ണി​ൽ നി​ന്ന് ആ​ദ്യ​മാ​യി അ​ഭി​ഷേ​കം ചെ​യ്യ​പ്പെ​ടു​ന്ന വൈ​ദി​ക​ൻ എ​ന്ന നി​ല​യി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത​യ്ക്കും സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കും ഇ​ത് അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​മാ​ണെ​ന്ന് ക്നാ​നാ​യ റീ​ജ​ണ്‍ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍​സി​ഞ്ഞോ​ർ തോ​മ​സ് മു​ള​വ​നാ​ൽ ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. ന​വ​വൈ​ദി​ക​ന് നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ അ​നു​മോ​ദ​ന​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും അ​ട​ങ്ങു​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ൽ വാ​ട്ട്സ്ആ​പ്പ് മാ​ധ്യ​മ​ങ്ങ​ൾ ഏ​റെ സ​ജീ​വ​മാ​യി.

റി​പ്പോ​ർ​ട്ട് : സ്റ്റീ​ഫ​ൻ ചൊ​ള്ളം​ന്പേ​ൽ