"മാ​ഗ് 'ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും
Friday, July 30, 2021 8:58 PM IST
ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ന്‍റെ (മാ​ഗ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പെ​ടു​ന്ന ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ഡ​ബി​ൾ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ലൈ 31 (ശ​നി), ഓ​ഗ​സ്റ്റ് 1 (ഞാ​യ​ർ) തീ​യ​തി​ക​ളി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ രാ​ത്രി 9 വ​രെ​യും ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3 മു​ത​ൽ 7 വ​രെ​യാ​ണ് ക​ളി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​യ്ക്കു​ന്ന​ത്.

ഹൂ​സ്റ്റ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സെ​ന്‍റ​റി​ലാ​ണ് ന​ട​ത്ത​പെ​ടു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​ക്കാ​ര​ട​ങ്ങു​ന്ന 24 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. 50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 8 ടീ​മു​ക​ളും 50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 16 ടീ​മു​ക​ളു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

അ​ല​ക്സ് പാ​പ്പ​ച്ച​ൻ (എം​ഐ​എ​ച്ച് റി​യ​ൽ​റ്റി) മെ​ഗാ സ്പോ​ണ്‍​സ​റും ര​ഞ്ജു രാ​ജ് (പ്രൈം ​ചോ​യ്സ് ലെ​ൻ​ഡി​ങ് ) ഗ്രാ​ൻ​ഡ് സ്പോ​ണ്സ​റും റ​ജി.​വി.​കു​ര്യ​ൻ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് വാ​ൽ​വ്) ഡ​യ​മ​ണ്ട് സ്പോ​ണ്സ​റു​മാ​യി​രി​ക്കും.

ജോ​ർ​ജ് ജേ​ക്ക​ബ് (മാ​സ്റ്റ​ർ പ്ലാ​ന​റ്റ് യു​എ​സ്എ),ഷാ​ജു തോ​മ​സ് (ലോ​ണ്‍ ഓ​ഫീ​സ​ർ)
ചാ​ണ്ട​പി​ള്ള മാ​ത്യൂ​സ് ഇ​ൻ​ഷു​റ​ൻ​സ്, ആ​ഷാ റേ​ഡി​യോ, ഓ​ഷ്യ​നോ​സ് ലി​മോ​സി​ൻ റെ​ന്‍റ​ൽ​സ്, ചെ​ട്ടി​നാ​ട് ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റ്, മ​ല്ലു ക​ഫേ റേ​ഡി​യോ, അ​പ്ന ബ​സാ​ർ മി​സോ​റി സി​റ്റി എ​ന്നി​വ​രാ​ണ് മ​റ്റു സ്പോ​ണ്‍​സ​ർ​മാ​ർ.

മ​ൽ​സ​ര വി​ജ​യി​ക​ൾ​ക്ക് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക​ളും വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളൊ​ടൊ​പ്പം ക്യാ​ഷ് പ്രൈ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

വി​നോ​ദ് വാ​സു​ദേ​വ​ൻ (പ്ര​സി​ഡ​ണ്ട്) - 832 528 6581
ജോ​ജി ജോ​സ​ഫ് (സെ​ക്ര​ട്ട​റി) - 713 515 8432
മാ​ത്യു കൂ​ട്ടാ​ലി​ൽ (ട്ര​ഷ​റ​ർ) - 832 468 3322
റ​ജി കോ​ട്ട​യം (ക​ണ്‍​വീ​ന​ർ ) 832 723 7995

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി