കെസിസിഎൻസി മുൻ ഭാരവാഹികൾക്ക് ആദരം
Saturday, September 18, 2021 2:04 PM IST
സാൻഹാസെ: നോർത്തേൺ കലിഫോർണിയായിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്‍റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് കെസിസിഎൻസി മുൻ ഭാരവാഹികളെ ആദരിച്ചു.

സംഘടനയുടെ 24 വർഷത്തെ ഭാരവാഹികൾക്കാണ് മിസോറി സിറ്റി മേയറും കെസിവൈഎൽ നോർത്ത് അമേരിക്കയുടെ ആദ്യ പ്രസിഡന്‍റുമായ റോബിൻ ഇലയ്ക്കാട്ട് പ്രശംസ പത്രം നൽകി ആദരിച്ചത്.

കെസിസിഎൻഎ പ്രസിഡന്‍റ് വിവിൻ ഓണശേരിൽ, കെസിസിഎൻസി സ്പിരിച്വൽ ഡ‍യറക്ടർ ഫാ. സജി പിണർക്കയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.