വിശ്വാസത്തെ പ്രചരിപ്പിക്കുക: മാർ ജോയി ആലപ്പാട്ട്
Friday, December 3, 2021 3:13 PM IST
ന്യൂയോർക്ക്: വിശ്വാസമാണ് ക്രിസ്‌തുവിന്‍റെ അനുയായികളായ നമ്മുടെ ഉത്പന്നം. ആ ഉത്പന്നം മറ്റുള്ളവരിലേക്ക് വിറ്റഴിക്കാൻ കഴിയുമ്പോളാണ് നമ്മൾ വളർച്ച കൈവരിക്കുന്നതും എല്ലാവരെയും ചേർത്തുപിടിക്കുന്നതുമെന്ന് ഷിക്കാഗോ രൂപത സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട്. ബെത്‌പേജിലുള്ള സെന്‍റ് മേരീസ് സീറോ മലബാർ ഇടവക പണികഴിപ്പിച്ച മൾട്ടിപർപസ് ഹാൾ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിലേക്ക് മറ്റുള്ള വരെ ആകർഷിക്കാൻ സഹായിക്കുന്ന ഒത്തുചേരൽ കേന്ദ്രങ്ങളാണ് ഇത്തരത്തിലുള്ള മൾട്ടിപർപസ് ഹാളുകൾ. വിശ്വാസം മുറുകെപ്പിടിച്ചുള്ള പുരോഗതി കൈവരിക്കുവാൻ ഈ സമുച്ചയത്തിന് കഴിയട്ടെ എന്നാശംസി ക്കുന്നതായും മാർ ജോയി ആല പ്പാട്ട്‌ പറഞ്ഞു.

മലങ്കര രൂപതാധ്യക്ഷൻ മാർ ഫിലിപ്പോസ് സ്റ്റഫനോസ്, റോക്കവിൽ സെന്‍റർ ഓക്സിലിയറി ബിഷപ്പുമാരായ മാർ റിച്ചാർഡ് ഹെന്നിങ്, മാർ ആൻജെ സി ഗ ൽസിയേവിസ്കി, മുൻ വികാരി ഫാ. ലിഗോരി ജോൺ സ ൺ ഫിലിപ്‌സ്, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


മാർ ആലപ്പാട്ടിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് ചടങ്ങുകൾക്കു തുടക്കം കുറിച്ചത്. തുടർന്നു മരിയൻ മദേഴ്‌സ് അംഗങ്ങളും സൺഡേ സ്കൂൾ വിദ്യാർഥികളും ചേർന്ന് ഇടവകയുടെ മധ്യസ്ഥ യായ പരിശുദ്ധ ദൈവമാതാവിന്‍റെ സാന്നിധ്യത്തിനായി പ്രാർത്ഥന ചൊല്ലി. മാതാവിൻറെ രൂപം വഹിച്ചുകൊണ്ടു ള്ള പ്രദക്ഷിണത്തിന് പിന്നിലായി അണിനിരന്ന വിശിഷ്ടാതി ഥികളെ താലപ്പൊലിയുടെയും സെൻറ് മേരീസ് ബാൻഡിന്റെ ചെണ്ടമേ ളത്തിന്‍റെയും അകമ്പടിയോടെയാണ് ഹാളിലേക്ക് ആനയിച്ചത്.

വെഞ്ചെരിപ്പിനു ശേഷം നാടമുറിക്കലോടെ മൾട്ടി പർപസ് ഹാൾ സമർപ്പണ ശുശ്രൂഷക്ക് തുടക്കമിട്ടു. വിശിഷ്ടാതിഥികളെല്ലാവരും നാട മുറിക്കൽ ചടങ്ങിൽ ഭാഗഭാക്കായി. എംസിയായ ജിൻറ്റു ജയിംസ് ആമുഖ പ്രസംഗം നടത്തി. സെൻറ് മേരീസ് വനി തകളുടെ പ്രാർത്ഥനാ നൃത്തത്തോടെ പൊതുസമ്മേളനം തുടങ്ങി. ജാസ്‌മിൻ തന്നിക്കാട്ടും ഷാൻ ഷാജിയുമായിരുന്നു പൊതുസമ്മേളനത്തിലെ എംസിമാർ.

സ്വാഗത പ്രസംഗത്തിൽ വികാരി ഫാ. ജോൺ മേലേപ്പുറം മൾട്ടിപർപ്പസ് ഹാൾ നിർമാണത്തിന്‍റെ നാൾവഴികൾ വിവരിച്ചു. അദ്ഭുതങ്ങളുടെ ആകെത്തുകയായിരുന്നു നിർമാണ പ്രവർത്തനങ്ങളെ ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്ങനെ ഇതു സംഭവിച്ചുവെന്നോ എങ്ങനെ പൂ ർത്തീകരണത്തിലെത്തിയെന്നോ വിശദീകരിക്കാനാവില്ല. ഒരുപാട് പ്രതിസന്ധികളിൽ കൂടിയാണ് ഇടവക സ മൂഹം കഴിഞ്ഞകുറെ നാളുകളിൽ കടന്നു പോയത്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ. അതിനെയൊക്കെ മറികടക്കാൻ രണ്ടുപേരുടെ കൈത്താങ്ങാണ് നമുക്കുണ്ടായിരുന്നത്. പരമ കാരുണികനായ ദൈവത്തിൻറെ അ നുഗ്രഹവും മാതാവിന്റെ മാധ്യ സ്ഥവും. അതിലൂടെ നമ്മൾ സോഷ്യൽഹാളും, ബാസ്‌കറ്റ്ബോൾ, വോളിബാൾ, ഷട്ടിൽ കോ ർട്ടുകളും ഉൾപ്പെടുന്ന ഈ മൾട്ടിപർപ്പസ് ഹാൾ സമുച്ചയം യാഥാർഥ്യമാക്കി - ഫാ. മേലേപ്പുറം അനുസ്മരിച്ചു.

ട്രസ്റ്റിമാരായ ജയിംസ് തോമസ്, മാത്യു തോമസ്, മാത്യു കൊച്ചുപുരയ്ക്കൽ, ടോണി നടുപ്പറമ്പിൽ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. വോളന്‍റിയർ ടീം ക്യാപ്റ്റന്മാരായ ജയിംസ് കാട്ടു പുതുശേരി, മേഴ്‌സി ജോസഫ് എന്നിവർ നേതൃത്വം നൽകി

ബിൽഡിംഗ് കമ്മിറ്റി ചെയർ ജോയി മൈലാടൂർ, ആർക്കി ടെക്ട് ഡേവിഡ് ബിലോ, അറ്റോർണി തോമസ് ടോസ്‌കാനോ, ഇലക്ട്രീഷ്യൻ ഐസക് ടോബിൻ, കൺസ്ട്രക്ഷൻ കോഓർഡിനേറ്റർ ബിജു പുതുശേരി, ഫ്രാൻസിസ് മാത്യു, വിൻസെന്‍റ് വാതപ്പള്ളിൽ, ട്രൂസ്റ്റിമാർ എന്നിവരെ പ്രത്യേകം അനുമോദിച്ചു. ജയിംസ് തോമസ് നന്ദി പറഞ്ഞു. തുടർന്നു ജിൻറ്റു ജ യിംസി ന്‍റെ കൊ റിയോഗ്രഫിയിൽ അറുപതുപേർ പങ്കെടുത്ത ഫ്യൂഷൻ ഡാൻസായ ഗ്രാൻഡ് ഫിനാലെ അരങ്ങേറി.

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം എന്ന തീം സോംഗ് വികാരി ഫാ. ജോൺ മേലേപ്പുറത്തിന്‍റെ നേതൃത്വ ത്തിൽ ആലപിച്ചു.

ചടങ്ങിനോടനുബന്ധിച്ചു ഇടവകയുടെ ഫാമിലി നൈറ്റും തലേദിവസം അരങ്ങേറി. മുൻകാലങ്ങളിൽ പുറത്തു ആഘോഷിച്ചിരുന്ന ഫാമിലിനൈറ്റാണ് മൾട്ടിപർപസ് ഹാൾ പൂ ർത്തീകരണ ത്തോടെ ദേവാലയാതിർത്തിയിൽ നടന്നത്. 3.30 ന് മാർ ജോയി ആലപ്പാട്ടിൻറെ കാർമികത്വത്തിലുള്ള കുർബാന യോടെ ഫാമിലി നൈറ്റിന് തുട ക്കമായി. 5.30 ന് ആഘോഷ പരിപാടികൾ ആരംഭിച്ചു. ജയിംസ് കാട്ടുപുതുശേരി, ജയ വാതപ്പള്ളിൽ എന്നിവരായിരുന്നു കോഓർഡിനേറ്റർമാർ.

വികാരി ഫാ. ജോൺ മേലേപ്പുറം സ്വാ ഗതം ആശംസിച്ചു. മാർ ആലപ്പാട്ട്‌ ഉദ്‌ഘാടനം നിർവഹിച്ചു. ഇടവകയുടെ എട്ടു വാർഡുകളിൽ നിന്നുമുള്ള അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. പാട്ടും ഡാൻസും ഡ്രാമയുമായി ആഘോഷരാവ് സമ്മാ നിച്ച എല്ലാവർക്കും ട്രസ്റ്റി മാത്യു തോമസ് നന്ദി പറഞ്ഞു.

ജോസ് കണിയാലി