കെസിസിഎൻഎ കണ്‍വൻഷൻ: ഷൈനി വിരുത്തിക്കുളങ്ങര നേതൃത്വം നൽകും
Thursday, May 19, 2022 8:43 PM IST
സൈമണ്‍ മുട്ടത്തിൽ
ഷിക്കാഗോ: ഇൻഡ്യാന പോലിസിലെ ക്നായി തോമാ നഗറിൽ ജൂലൈ 21 മുതൽ 24 വരെ നടത്തുന്ന ക്നാനായ കണ്‍വൻഷന്‍റെ ഓപ്പണിംഗ് സെറിമണി പ്രോഗ്രാം കോഓർഡിനേറ്ററായി ഷൈനി വിരുത്തിക്കുളങ്ങരയെ തെരഞ്ഞെടുത്തു.

ക്നാനായ കണ്‍വൻഷനുകളിലെ ഏറ്റവും പ്രധാനപ്പെട്ട കലാവിരുന്നാണ് കണ്‍വൻഷന്‍റെ തുടക്കത്തിൽ നടക്കുന്ന ഓപ്പണിംഗ് സെറിമണി പ്രോഗ്രാം. കലാ-സാംസ്കാരിക രംഗത്ത് അമൂല്യമായ സംഭാവനകൾ നൽകി മികച്ച സംഘാടക എന്ന് അറിയപ്പെടുന്ന ഷൈനി വിരുത്തിക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള ഓപ്പണിംഗ് സെറിമണി പ്രോഗ്രാം ക്നാനായ കണ്‍വൻഷനുകളിലെ തന്നെ മികച്ച ഒന്നായിരിക്കുമെന്ന് കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.

ഷിക്കാഗോ കെസിഎസിന്‍റെ ആഭിമുഖ്യത്തിലാണ് ഇത്തവണത്തെ കെസിസിഎൻഎ കണ്‍വൻഷന്‍റെ ഓപ്പണിംഗ് സെറിമണി നടത്തപ്പെടുന്നത്. ഷൈനി വിരുത്തിക്കുളങ്ങരയോടൊപ്പം ഈ രംഗത്ത് കഴിവു തെളിയിച്ചിട്ടുള്ള നീന കുന്നത്തുകിഴക്കേതിലും വിനീത പെരികലവുമാണ് ഓപ്പണിംഗ് സെറിമണിയുടെ കോ-ചെയേഴ്സ്.

200 ൽ പരം കലാകാരന്മാരേയും കലാകാരികളെയും അണിനിരത്തിയുള്ള വിപുലമായ കലാവിരുന്നാണ് ഓപ്പണിംഗ് സെറിമണിക്കായി അണിയിച്ചൊരുക്കുന്നതെന്ന് പ്രോഗ്രാമിന്‍റെ കെസിസിഎൻഎ ലെയ്സണായി പ്രവർത്തിക്കുന്ന ജസ്റ്റിൻ തെങ്ങനാട്ടും ഡോ. ദിവ്യ വള്ളിപ്പടവിലും അറിയിച്ചു.

ഓപ്പണിംഗ് സെറിമണിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരും കൂടുതൽ വിവരങ്ങൾക്കും ഷൈനി വിരുത്തിക്കുളങ്ങര 847 571 1180, നീന കുന്നത്തുകിഴക്കേതിൽ 847 380 0513, വിനീത പെരികലത്തിൽ 847 477 1765, ജസ്റ്റിൻ തെങ്ങനാട്ട് 847 287 5125 എന്നിവരുമായി ബന്ധപ്പെടണമെന്ന് കെസിസിഎൻഎ സെക്രട്ടറി ലിജോ മച്ചാനിക്കൽ അഭ്യർഥിച്ചു.

ഈ വർഷത്തെ കണ്‍വൻഷന്‍റെ ഏറ്റവും വർണ ചാർത്തായി മാറുവാനുള്ള ഒരുക്കങ്ങളാണ് ഓപ്പണിംഗ് സെറിമണിക്കുവേണ്ടി ഷിക്കാഗോ കെ.സി.എസിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്നതെന്നും അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്നും കെസിഎസ്എ ക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് പൂതക്കരി, ജോസ് ആനമലയിൽ, ലിൻസണ്‍ കൈതമലയിൽ, ഐബിൻ ഐക്കരേത്ത്, ഷിബു മുളയാനിക്കുന്നേൽ എന്നിവർ അറിയിച്ചു.