മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ മെ​ത്രാ​ന് സ്വീ​ക​ര​ണ​വും സെ​മി​ത്തേ​രി ആ​ശി​ർ​വാ​ദ​വും ഞാ​യ​റാ​ഴ്ച
Thursday, May 26, 2022 9:13 PM IST
സ​നു കൊ​ല്ല​റേ​ട്ട്
ന്യൂ​യോ​ർ​ക്ക്: റോ​ക്ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പു​തി​യ​താ​യി വാ​ങ്ങി​യ സെ​മി​ത്തേ​രി ആ​ശി​ർ​വാ​ദ​വും മാ​ർ പ​ണ്ടാ​ര​ശേ​രി പി​താ​വി​ന് ഇ​ട​വ​ക ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്വീ​ക​ര​ണ​വും മേ​യ് 29 ഞാ​യ​റാ​ഴ്ച ന​ട​ക്കും അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം 3.30ന് ​പി​താ​വി​ന് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടും നാ​ട​വി​ളി​ക​ളോ​ടും കൂ​ടി സ്വീ​ക​ര​ണം. 3.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ തീ​രു​ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്നു പു​തി​യ​ത​യാ​യി വാ​ങ്ങി​യ സെ​മി​ത്തേ​രി ആ​ശി​ർ​വാ​ദം മാ​ർ പ​ണ്ടാ​ര​ശേ​രി പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്തി​ൽ 5.30 നു ​ന​ട​ക്കും.

തു​ട​ർ​ന്ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്നേ​ഹ വി​രു​ന്നും തു​ട​ർ​ന്ന് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തോ​നോ​ദ്ഘാ​ട​ന​വും ക​ലാ​മേ·​യു​ള പ​രി​പാ​ടി​ക​ളോ​ടെ​യു​ള്ള ഫാ​മി​ലി നൈ​റ്റ് ന​ട​ക്കും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​പി ത​റ​യി​ൽ -773 943 2290