രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ
Sunday, June 26, 2022 12:17 PM IST
പി.പി ചെറിയാന്‍
ഗാര്‍ലന്‍റ് (ഡാളസ്): കെപിസിസി മുന്‍ പ്രസിഡന്‍റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കും, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻപ് സിഡന്‍റ് സണ്ണി പാമ്പാടിക്കും ഡാളസില്‍ സ്വീകരണം നല്‍കുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്ററാണ് സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

സമ്മേളനത്തില്‍ ഓഐസിസി യുഎസ്എ സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനവും ഉണ്ടായിരിക്കും. ജൂണ്‍ 26 ഞായറാഴ്ച വൈകിട്ട് നാലിനു ഗാര്‍ലന്‍റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു

കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും നേരില്‍ കണ്ടു ആശയ വിനിമയം നടത്തുക ,കേരളത്തില്‍ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യമാണെന്നു ഓഐസി സി നേതാക്കള്‍ അറിയിച്ചു.

ടെക്‌സസിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു . സമ്മേളനം വന്‍ വിജയമാക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് - 972 569 7165,സജിജോര്‍ജ് - 214 714 0838, പ്രദീപ് നാഗനൂലില്‍ - 469 449 1905, തോമസ് രാജന്‍ - 214 287 3035