"കേ​റി വാ​ടാ മ​ക്ക​ളേ​'; കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​നു പി​ന്തു​ണ​യ​റി​യി​ച്ചു യു​എ​സി​ലെ ഫാ​ൻ​സ് ഖ​ത്ത​റി​ൽ
Wednesday, November 30, 2022 5:55 AM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഡാ​ള​സ്: ലോ​ക​മെ​ങ്ങും ഫു​ട്ബോ​ൾ ല​ഹ​രി പ​ട​രു​ന്പോ​ൾ യു​എ​സി​ൽ നി​ന്നു​ള്ള മ​ല​യാ​ളി ഫു​ട്ബോ​ൾ ക്ല​ബ് അം​ഗ​ങ്ങ​ൾ ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് കാ​ണാ​ൻ ഖ​ത്ത​റി​ലെ​ത്തി​യ​ത് വ്യ​ത്യ​സ്ത​മാ​യി. കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ട്ട ആ​രാ​ധ​ക​ർ കൂ​ടി​യാ​യ ഇ​വ​ർ ഖ​ത്ത​റി​ലെ ഗാ​ല​റി​ക​ളി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​നു പി​ന്തു​ണ അ​റി​യി​ച്ചാ​ണ്.

കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കോ​മാ​നോ​വി​ച്ചി​ന്‍റെ വൈ​റ​ലാ​യ "​കേ​റി വാ​ടാ മ​ക്ക​ളേ​' പ​ഞ്ച് ഡ​യ​ലോ​ഗെ​ഴു​തി​യ ബാ​ന​ർ വീ​ശി​യാ​ണ് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​നെ ലോ​ക​ക​പ്പ് വേ​ദി​ക​ളി​ൽ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ബ്ലാ​സ്റ്റേ​ഴ്സ് ലോ​ഗോ​യോ​ടൊ​പ്പം ത​ങ്ങ​ളു​ടെ മ​ല​യാ​ളി ക്ല​ബു​ക​ളു​ടെ ലോ​ഗോ​യും ബാ​ന​റി​ൽ പ​തി​ച്ചി​ട്ടു​ണ്ട്.

ബ്ര​സീ​ലി​യ​ൻ മ​ഞ്ഞ​പ​ട​യു​ടെ ക​ളി​കാ​ണാ​ൻ റാ​സ് അ​ബു അ​ബൗ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ മ​ഞ്ഞ​ക്കു​പ്പാ​യ​മ​ണി​ഞ്ഞെ​ത്തി​യ ഇ​വ​ർ, മ​ല​യാ​ളി സോ​ക്ക​ർ ക്ല​ബാ​യ ഡാ​ള​സ് എ​ഫ്സി​സി​യി​ലെ​യും ഫി​ലി ആ​ഴ്സ​ന​ൽ ക്ല​ബി​ലെ​യും പ്ര​തി​നി​നി​ധീ​ക​രി​ച്ചു.