ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ മൂ​ന്നു​നോ​ന്പ് ആ​ച​ര​ണം
Saturday, January 28, 2023 3:00 AM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജ​നു​വ​രി 29 ഞാ​യ​റാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 1 ബു​ധ​നാ​ഴ്ച വ​രെ മൂ​ന്ന് നോ​ന്പ് ആ​ച​ര​ണ​ത്തി​ന്‍റ ഭാ​ഗ​മാ​യി പ്ര​ത്യ​ക പ്രാ​ർ​ഥ​ന​ക​ളും വ​ച​ന ശു​ശ്രൂ​ഷ​യും ന​ട​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വ​ലി​യ നോ​ന്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് 18 ദി​വ​സം മു​ൻ​പു​ള്ള തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു നോ​ന്പ് ആ​ച​രി​ക്കു​ന്നു. അ​തി​നാ​ൽ മൂ​ന്നു നോ​ന്പ് ന്ധ​ന്ധ​പ​തി​നെ​ട്ടാ​മി​ടം’’ എ​ന്ന് കൂ​ടി അ​റി​യ​പ്പെ​ടു​ന്നു. പ​ഴ​യ നി​യ​മ​ത്തി​ൽ യോ​നാ പ്ര​വാ​ച​ക​ൻ ദൈ​വ​ക​ൽ​പ​ന​യ​നു​സ​രി​ച്ച് നി​ന​വെ ന​ഗ​ര​ത്തി​ൽ മാ​ന​സാ​ന്ത​ര​പ്പെ​ടാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യും, അ​വ​ർ മ​ന​സ് തി​രി​ഞ്ഞ് അ​നു​ത​പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​നു​സ്മ​ര​ണ​മാ​ണ് ഇ​ത്.​യോ​നാ മൂ​ന്നു രാ​വും പ​ക​ലും മ​ത്സ്യ​ത്തി​ന്‍റെ ഉ​ദ​ര​ത്തി​ൽ ചി​ല​വ​ഴി​ച്ചു മാ​ന​സാ​ന്ത​രം ഉ​ണ്ടാ​യി (യോ​നാ 1:17) എ​ന്ന​താ​ണ് മൂ​ന്നു ദി​വ​സ​ത്തെ നോ​ന്പി​ന്‍റെ വി. ​വേ​ദ​പു​സ്ത​ക പ​ശ്ചാ​ത്ത​ലം.

2023 ജ​നു​വ​രി 29, 30, 31 (ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വാ) ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 7നു ​മൂ​ന്നു​നോ​ന്പി​ലെ പ്ര​ത്യേ​ക സ​ന്ധ്യാ ന​മ​സ്കാ​രം ന​ട​ക്കും.

ജ​നു​വ​രി 31 ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ട് 7ന് ​ന​ട​ക്കു​ന്ന സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​നും വ​ച​ന ശു​ശ്രൂ​ഷ​ക്കും മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ങ്ങ​ളി​ലെ വി​കാ​രി​മാ​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും.

സ​മാ​പ​ന ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച (ഫെ​ബ്രു​വ​രി 1) വൈ​കി​ട്ട് 7ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് വി​കാ​രി റ​വ.​ഫാ. ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം നേ​തൃ​ത്വം ന​ൽ​കും.

നോ​ന്പാ​ച​ര​ണ​ത്തി​ലും, പ്രാ​ർ​ത്ഥ​ന​ക​ളി​ലും എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി റ​വ.​ഫാ.​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം, സെ​ക്ര​ട്ട​റി മി​സ്റ്റ​ർ.​ബ്ല​സ​ണ്‍ വ​ർ​ഗീ​സ്, ട്ര​സ്റ്റി മി​സ്റ്റ​ർ തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

Fr.Johnson Punchakonam (Vicar) 770-310-9050
Thomas Varghese (Treasurer) 832-875-4780
Blesson Varghese (Secretary) 281-300-6395
https://houstonstmarys.com