ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ള​നം ടൈം​സ് സ്ക്വ​യ​റി​ൽ
Sunday, April 23, 2023 12:06 PM IST
അ​നു​പ​മ വെ​ങ്കി​ടേ​ശ്വ​ര​ൻ/റോ​യി മു​ള​കു​ന്നം
ന്യൂ​യോ​ർ​ക്ക്: ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ള​നം ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ ന​ട​ക്കും. മാ​രി​യ​റ്റ് മ​ർ​ക്വേ ടൈം ​സ്ക്വ​യ​റി​ൽ വ​ച്ചാ​ണ് സ​മ്മേ​ള​നം ചേ​രു​ക. ജൂ​ൺ ഒ​ൻ​പ​ത്, പ​ത്ത്, പ​തി​നൊ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് സ​മ്മേ​ള​നം.

അ​മേ​രി​ക്ക​ൻ മേ​ഖ​ല​യി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ​യും നോ​ർ​ക്ക​യു​ടെ​യും​പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.

ന​വ കേ​ര​ള​മെ​ന്ന ആ​ശ​യ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്ത സാ​ധ്യ​ത​ക​ളും പു​തു​ത​ല​മു​റ​യി​ലെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ടയി​ൽ മ​ല​യാ​ള ഭാ​ഷ​യും സം​സ്കാ​ര​വും എ​ത്തി​ക്കു​ന്നതുമാണ് സ​മ്മേ​ള​നത്തിന്‍റെ ലക്ഷ്യം.

മ​ല​യാ​ളി​ക​ളു​ടെ അ​മേ​രി​ക്ക​ൻ കു​ടി​യേ​റ്റ​ത്തി​ന്‍റെ ഭാ​വി​യും വെ​ല്ലു​വി​ളി​ക​ളും വി​ശ​ദ​മാ​യി ച​ർ​ച്ച​യ്ക്ക് വ​രു​ന്ന മ​റ്റു​വി​ഷ​യ​ങ്ങ​ളാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ.ഷം​സി​ർ, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി, നോ​ർ​ക്കാ പ്ര​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ർ​മാ​ൻ പി.ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, നോ​ർ​ക്ക​യു​ടെ ചു​മ​ത​ല​യു​ള്ള പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സു​മ​ൻ​ബി​ല്ല, എ​ൽ​കെഎ​സ് ഡ​യ​റ​ക്‌​ട​ർ ഡോ.​കെ.​വാ​സു​കി എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ന​ട​ന്നു​വ​രി​ക​യാ​ണ്.