പാ​റ്റ് റോ​ബ​ർ​ട്ട്സ​ൺ അ​ന്ത​രി​ച്ചു
Friday, June 9, 2023 10:55 AM IST
പി.പി.ചെറിയാൻ
ന്യൂ​യോ​ർ​ക്ക്: ക്രി​സ്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് നെ​റ്റ്‌​വ​ർ​ക്ക് സ്ഥാ​പ​ക​നും സു​വി​ശേ​ഷ​ക​നു​മാ​യ പാ​റ്റ് റോ​ബ​ർ​ട്ട്സ​ൺ അ​ന്ത​രി​ച്ചു. 93 വ​യ​സാ​യി​രു​ന്നു.

റോ​ബ​ർ​ട്ട്‌​സ​ൺ യു​എ​സി​ലെ പ്ര​മു​ഖ​നാ​യ ക്രി​സ്ത്യ​ൻ പ്ര​ക്ഷേ​പ​ക​രി​ൽ ഒ​രാ​ളും സം​രം​ഭ​ക​നും രാ​ഷ്‌​ട്രീ​യ-​സാം​സ്കാ​രി​ക നേ​താ​വു​മാ​യി​രു​ന്നു. 1988-ൽ ​റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ നാ​മ​നി​ർദേശ​ത്തി​നാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ മ​ത്സ​ര​ത്തി​ൽ ജോ​ർ​ജ് എ​ച്ച്.​ഡ​ബ്ല്യു. ബു​ഷാ​ണ് വി​ജ​യി​ച്ച​ത്. റോ​ബ​ർ​ട്ട്‌​സ​ന്‍റെ ഭാ​ര്യ ഡെ​ഡെ റോ​ബ​ർ​ട്ട്‌​സ​ൺ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​ന്ത​രി​ച്ചി​രു​ന്നു.