ടെക്സസ്: ലിവിംഗ്സ്റ്റണിൽനിന്നു കാണാതായ ഓഡ്രി കണ്ണിംഗ്ഹാമിന്റെ(11) മൃതദേഹം ട്രിനിറ്റി നദിയിൽ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ഡോൺ സ്റ്റീവൻ മക്ഡൗഗലിനെ(42) പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
സ്കൂളിൽ പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മൃതദേഹം വൈദ്യപരിശോധയ്ക്ക് അയച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.