ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Saturday, February 24, 2024 11:58 AM IST
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. ഒ​രു ക​നാ​ലി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്.

പെ​ൺ ബ​ർ​മീ​സ് പെ​രു​മ്പാ​മ്പു​ക​ൾ ആ​ൺ പെ​രു​മ്പാ​മ്പി​നെ​ക്കാ​ൾ വ​ലു​താ​യി വ​ള​രു​ന്നു. മോ​സ്റ്റ് വാ​ല്യൂ​ബി​ൾ പൈ​ത്ത​ൺ(എം​വി​പി) എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന 12 അ​ടി നീ​ള​മു​ള്ള റോ​ണി​ൻ എ​ന്ന പാ​മ്പി​നെ ട്രാ​ക്ക് ചെ​യ്താ​ണ് സം​ഘം പെ​ൺ​പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

ആ​റ് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജീ​വ​ശാ​സ്ത്ര​ജ്ഞ​ർ റോ​ണി​നെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.