ടെ​ക്‌​സ​സി​ൽ ക​വ​ർ​ച്ച​യ്ക്കി​ടെ കൊ​ല​പാ​ത​കം; പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, July 31, 2024 11:36 AM IST
പി.പി. ചെ​റി​യാ​ൻ
ടെ​ക്‌​സ​സ്: മോ​ഷ​ണ​ത്തി​നി​ടെ ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യെ വെ​ടി​വെ​ച്ച് കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​യ ടോ​ഡ് കാ​ർ​ട്ട​റെ അ​റ​സ്റ്റി​ൽ. ടെ​ക്‌​സ​സി​ലെ ചേം​ബേ​ഴ്സ് കൗ​ണ്ടി​യി​ലെ കോ​വ് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം.

സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ജി​ന്നി ബാ​ഗ്ബി​യെ ആ​ണ് ടോ​ഡ് കാ​ർ​ട്ട​ർ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​വ​ർ​ച്ച ത​ട​യാ​ൻ ജി​ന്നി ശ്ര​മി​ച്ച​തോ​ടെ ഇ​യാ​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.


ഉ​ട​ൻ​ത​ന്നെ പോ​ലീ​സെ​ത്തി ജി​ന്നി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​യാ​ൾ ന​ൽ​കി​യ വി​വ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.