കാ​ർ മോ​ഷ​ണ​ത്തി​നി​ടെ കൊ​ല​പാ​ത​കം: പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ 15,000 ഡോ​ള​ർ പാ​രി​തോ​ഷി​കം
Thursday, September 5, 2024 7:32 AM IST
പി.പി. ചെറിയാൻ
ഹൂ​സ്റ്റ​ൺ(​ടെ​ക്സ​സ്): കാ​ർ മോ​ഷ​ണ​ത്തി​നി​ടെ 90 വ​യ​സ്‌​സു​ള്ള നാ​വി​ക​സേ​നാ വി​മു​ക്ത​ഭ​ട​നെ വെ​ടി​വെ​ച്ച് കൊ​ന്ന കേ​സി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ,000 ഡോ​ള​ർ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ടി​ന്‍റെ ഓ​ഫി​സ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു പു​റ​മെ ക്രൈം ​സ്റ്റോ​പ്പേ​ഴ്സി​നു​ള്ള 5,000 ഡോ​ള​ർ പ്ര​തി​ഫ​ല​വും ല​ഭി​ക്കും.


തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഹൂ​സ്റ്റ​ണി​ലാ​ണ് നാ​വി​ക​സേ​ന​യി​ലെ വി​മു​ക്ത​ഭ​ട​നാ​യ നെ​ൽ​സ​ൺ ബെ​ക്ക​റ്റി​ന്‍റെ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ എ​ത്ര​യും വേ​ഗം ത​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.