സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ക​ൺ​വൻ​ഷ​ൻ വെള്ളിയാഴ്ച മു​ത​ൽ
Wednesday, September 18, 2024 7:08 AM IST
ജോ​ജി വ​റു​ഗീ​സ് മി​ഷി​ഗ​ൺ
മി​ഷി​ഗ​ൺ : സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക​ൺ​വൻ​ഷ​ൻ വെള്ളി, ശനി, ഞായർ (സെപ്റ്റംബർ 20, 21, 22) ദിവസങ്ങളിൽ ട്രോ​യി​ലു​ള്ള ഇ​വാ​ൻ​സ്വു​ഡ് ച​ർ​ച്ചി​ൽ (2601 E square Lake Rd. Troy, Michigan -48085) വ​ച്ച് ന​ട​ക്കും. സാ​മു​വ​ൽ ടി. ​ചാ​ക്കോ പ്ര​സം​ഗി​ക്കും.

വെള്ളിയാഴ്ച ​വൈ​കി​ട്ട് ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ദി​വ​സ​ത്തെ ക​ൺ​വ​ൻ​ഷ​ൻ സി​എ​സ്ഐ ഗ്രേ​റ്റ് ലേ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ.​വ​ർ​ഗീ​സ് പി ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന ശു​ശൂ​ഷ​യോ​ട് കൂ​ടി 6.30ന് ​ക​ൺ​വൻ​ഷ​ൻ ആ​രം​ഭി​ക്കും.


ഞായറാഴ്ച ​രാ​വി​ലെ ഇ​ട​വ​ക വി​കാ​രി റ​വ. ജെ​സ്വി​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷം ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും.