സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു
Friday, October 11, 2024 5:10 PM IST
ഫി​ലാ​ഡ​ൽ​ഫി​യ: സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലും പ​രി​സ​ര​ത്തു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നും സൗ​ഹൃ​ദ​ത്തി​നും ഒ​ത്തു​കൂ​ട​ലി​നും ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ട് രൂ​പീ​കൃ​ത​മാ​യ സൗ​ഹൃ​ദ സം​ഗ​മ കൂ​ട്ടാ​യ്മ​യാ​ണ് സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ.

ചി​ല മ​ല​യാ​ളിക​ൾ ചേ​ർ​ന്ന് സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു​വി​ന്‍റെ ഭ​വ​ന​ത്തി​ൽ കു​ടും​ബ​മാ​യി ഒ​ത്തു​കൂ​ടി​യ ഓ​ണാ​ഘോ​ഷ വേ​ള​യി​ൽ, ഫി​ലാ​ഡ​ൽ​ഫി​യ​യിലെ മല​യാ​ളി​ക​ൾ​ക്ക് ഒ​രു സൗ​ഹൃ​ദ വേ​ദി ആ​വ​ശ്യ​മാ​ണ് എ​ന്ന ആ​ശ​യം ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം മു​ന്നോ​ട്ടു വ​ച്ചത്. ആ ​ആ​ശ​യ​ത്തെ അ​വി​ടെ കൂ​ടി​വ​ന്ന​വ​ർ സ്വാ​ഗ​തം ചെ​യ്യു​ക​യും സ്നേ​ഹ​തീ​രം എ​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഈ ​കൂ​ട്ടാ​യാ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു​വി​ന്‍റെ ഭ​വ​ന​ത്തി​ൽ വ​ച്ച് ഓ​ണാ​ഘോ​ഷം അ​തി​വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു. വീ​ട്ട​മ്മ​മാ​ർ ചേ​ർ​ന്ന് രാ​വി​ലെ ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ള​ത്തോ​ടു​കൂ​ടി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു.



ഓ​രോ കു​ടും​ബ​വും അ​വ​ര​വ​രു​ടെ ഭാ​വ​ന​ത്തി​ൽ നി​ന്നും പാ​കം ചെ​യ്തു​കൊ​ണ്ടു​വ​ന്ന വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടൊ​രു​ക്കി​യ സ്നേ​ഹ​വി​രു​ന്ന് അ​തി​ഗം​ഭീ​ര അ​നു​ഭ​വ​മാ​യി​രു​ന്നു. സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ ക​ലാ​പ​രി​പാ​ടി​ക​ൾ, കൂ​ടി​വ​ന്ന​വ​ർ​ക്ക് ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന​വ​യാ​യി​രു​ന്നു.


സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു​വും ഭാ​ര്യ സോ​ഫി മാ​ത്യു​വും ചേ​ർ​ന്നൊ​രു​ക്കി​യ ഊ​ഞ്ഞാ​ൽ കൂ​ടി​വ​ന്ന​വ​രു​ടെ ഓ​ർ​മ​യെ ബാ​ല്യ​കാ​ല​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു, തോ​മ​സ് ചാ​ക്കോ, സ​ജു മാ​ത്യു, അ​നൂ​പ് ത​ങ്ക​ച്ച​ൻ, അ​നു കോ​ശി, സോ​ണി സ​ക്ക​റി​യ, അ​നു ആ​കാ​ശ്, ബ​ബ്‌​ലു, അ​ല​ക്സ് മാ​ത്യു, ജ​സ്റ്റി​ൻ, ഷാ​ന്‍റോ തോ​മ​സ്, മ​നു മാ​ത്യു, സോ​ഫി, ജി​ഷ, ഷെ​റി​ൻ, തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​വും മേ​ൽ​നോ​ട്ട​വും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ഓ​ണ​പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം രൂ​പം കൊ​ടു​ത്ത "സ്നേ​ഹ​തീ​രം' എ​ന്ന ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യിൽ 50 കുടുംബങ്ങൾ ഇതുവരെ പങ്കാളികളായി.



കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും സ്നേ​ഹ​തീ​രം എ​ന്ന ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​വും ന​വം​ബ​ർ ഒ​ന്നി​ന് അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്തു​വാ​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ക​യാ​ണ് സം​ഘാ​ട​ക​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നാ​ലെ അ​റി​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​യി ഒ​ത്തു​ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള ഫി​ലാ​ഡ​ൽ​ഫി​യ​യി​ലു​ള്ള എ​ല്ലാ മ​ല​യാ​ളികളെയും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ കൂട്ടിച്ചേർത്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം, 215 758 6629, തോ​മ​സ് ചാ​ക്കോ: 215 758 6629.