ഫി​ലി​പ്പ് ചാ​ണ്ടി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Monday, July 21, 2025 12:53 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: വ​ര​പ​ത്ര പു​തി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി.​വി. ചാ​ണ്ടി​യു​ടെ​യും ഏ​ലി​യ​മ്മ ചാ​ണ്ടി​യു​ടെ​യും മ​ക​ൻ ഫി​ലി​പ്പ് ചാ​ണ്ടി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഫി​ലി​പ്പ് ചാ​ണ്ടി വ​ള​ർ​ന്ന​തും വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തും കേ​ര​ള​ത്തി​ലെ കു​മ​ര​ക​ത്താ​ണ്.

ചെ​റു​പ്പ​ത്തി​ൽ കോ​ള​ജി​ൽ ഒ​രു മി​ക​ച്ച ബാ​ഡ്മി​ന്‍റ​ൺ താ​ര​വും ന​ട​നു​മാ​യി​രു​ന്നു. സി​എം​എ​സി​ൽ നി​ന്ന് മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് നേ​ടി. ബി​രു​ദം നേ​ടി​യ ശേ​ഷം ആ​ഗ്ര​യി​ൽ കെ​ടി​സി​യു​ടെ ബ്രാ​ഞ്ച് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തു

1977ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റി. പി​ന്നീ​ട് ഡാ​ള​സ് പ്ര​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി. ഡാ​ള​സി​ലെ നി​ര​വ​ധി ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ക​യും ഒ​ടു​വി​ൽ ഡാ​ള​സ് കൗ​ണ്ടി ഷെ​രീ​ഫ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ നി​ന്ന് വി​ര​മി​ക്കു​ക​യും ചെ​യ്തു.


ഭാ​ര്യ: മോ​ഡി​ശേ​രി​ൽ ചെ​മ്പി​ക്ക​ലം സ്വ​ദേ​ശി​യാ​യ ഏ​ലി​യ​മ്മ ചാ​ണ്ടി. മ​ക്ക​ൾ: ബി​നു - സൂ​സ​ൻ, ബി​ന്ദു -ജോ​ബി, ബീ​ന - ഫെ​ബി​ൻ, ബെ​ൻ - അ​ഞ്ജു. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ് പി. ​ചാ​ണ്ടി, അ​ന്ന​മ്മ മാ​ത്യു, ത​ങ്ക​മ്മ ഫി​ലി​പ്പ്, പ​രേ​ത​നാ​യ പി.​സി. കു​ര്യ​ൻ.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ(1627 ഷേ​ഡി ഗ്രോ​വ്, ഇ​ർ​വിം​ഗ്).

സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ(1627 ഷേ​ഡി ഗ്രോ​വ്, ഇ​ർ​വിം​ഗ്).

തു​ട​ർ​ന്ന്‌ സം​സ്കാ​രം സ​ണ്ണി​വെ​യ്ൽ ന്യൂ ​ഹോ​പ്പ് സെ​മി​ത്തേ​രി​യി​ൽ (500 US-80, സ​ണ്ണി​വെ​യ്ൽ -75182).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫെ​ബി​ൻ സ​ണ്ണി(​ഡാ​ള​സ്):352 672 1167.