നോ​ർ​ത്ത് അ​മേ​രി​ക്ക സി​എ​സ്ഐ സു​വി​ശേ​ഷ​ക​രു​ടെ സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു
Thursday, July 17, 2025 2:58 AM IST
പി .പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക സി​എ​സ്ഐ സ​ഭ കൗ​ൺ​സി​ൽ തെര​ഞ്ഞെ​ടു​ത്ത നാ​ലു സു​വി​ശേ​ഷ​ക​രു​ടെ സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ ജൂ​ലൈ 10ന് ​ടെ​ക്സ​സി​ലെ ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ചി​ൽ ന​ട​ന്നു. ഭ​ക്തി നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​നു ദ​ക്ഷി​ണേ​ന്ത്യ​ൻ സ​ഭ (സി​എ​സ്ഐ) സി​ന​ഡ് മോ​ഡ​റേ​റ്റ​ർ റ​വ. കെ. ​റൂ​ബ​ൻ മാ​ർ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മ​റ്റു ഒ​ട്ട​റെ വൈ​ദി​ക​രും സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു ഡോ. ​ബോ​ബി ജോ​ർ​ജ് ത​രി​യ​ൻ (ഡാ​ള​സി​ലെ സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ, ടെ​ക്സ​സ്) ബ്ര​യാ​ൻ ടി. ​മാ​ത്യു (സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ടെ​ക്സ​സ്) ഡോ. ​ബീ​ന മാ​ത്യു (സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ, ടെ​ക്സ​സ്) മി​സ്റ്റ​ർ ജോ​ർ​ജ് ജോ​ൺ (സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് ഓ​ഫ് ക​ന​ക്ടി​ക​ട്ട് സി​ടി) എ​ന്നി​വ​രാ​ണ് പു​തി​യ ചു​മ​ത​ല​യി​ൽ പ്ര​വേ​ശി​ച്ച​ത്.