കെ​ന്‍റക്കി​യി​ലെ പ​ള്ളി​യി​ൽ വെ​ടി​വ‌‌‌യ്​പ്: ര​ണ്ട് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Thursday, July 17, 2025 7:57 AM IST
സാം ​മാ​ത്യു
കെ​ന്‍റ​ക്കി: ലെ​ക്സിം​ഗ്ട​ണ​നി​ലെ റി​ച്ച്മ​ണ്ട് റോ​ഡ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 72 വ​യ​സും 32 വ​യ​സും പ്രാ​യ​മു​ള്ള സ്ത്രീ​ക​ളാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു.

ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പു​രു​ഷ​ന്മാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും കു​ടും​ബ​ത്തെ അ​റി​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പേ​ര് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.35 ഓ​ടെ ലെ​ക്സിം​ഗ്ട​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് വാ​ഹ​നം ത​ട​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​നെ അ​ക്ര​മി വെ​ടി​വ​ച്ചു.


പി​ന്നീ​ട് മ​റ്റൊ​രു വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത് 15 മൈ​ൽ അ​ക​ലെ​യു​ള്ള റി​ച്ച്മ​ണ്ട് റോ​ഡ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ലെ​ത്തി. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.