ഹൂ​സ്റ്റ​ണി​ൽ ഫു​ട്ബോ​ൾ താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു
Thursday, July 17, 2025 7:49 AM IST
പി.പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: കാ​ൽ​ഹൗ​ൺ സൗ​ത്ത് മ​ക്ഗ്രി​ഗ​ർ വേ​യി​ലു​ള്ള മാ​ക് 4460 അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ പാ​ർ​ക്കിംഗ് ഗാ​രി​ജി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ടൈ​ല​ർ മാ​ർ​ട്ടി​നെ​സ് (24) വെ​ടി​യേ​റ്റ് മ​രി​ച്ചു.

ടെ​ക്സ​സ് സ​തേ​ൺ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ ഫു​ട്ബോ​ൾ താ​ര​മാ​ണ്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഐ​സ​ക് റോ​ബി​ൻ​സ​ണി​നെ (22) കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ൽ​ഹൗ​ണി​ലെ സൗ​ത്ത് മ​ക്ഗ്രി​ഗ​ർ വേ​യി​ലു​ള്ള മാ​ക് 4460 അ​പ്പാ​ർ​ട്ട്മെ​ൻ്റി​ൽ വെ​ച്ചാ​ണ് മാ​ർ​ട്ടി​നെ​സി​ന് നി​ര​വ​ധി ത​വ​ണ വെ​ടി​യേ​റ്റ​ത്. ടൈ​ല​ർ മാ​ർ​ട്ടി​നെ​സും ഐ​സ​ക് റോ​ബി​ൻ​സ​ണും ഒ​രേ അ​പ്പാ​ർ​ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


ടെ​ക്സ​സ് സ​തേ​ൺ യൂ​ണി​വേ​ഴ്സി​റ്റി​ക്കാ​യി 2023ൽ ​നാ​ല് സീ​സ​ണു​ക​ൾ ക​ളി​ച്ച ടൈ​ല​ർ മു​ൻ​പ് ഹം​ബി​ൾ ഹൈ​സ്കൂ​ളി​ന് വേ​ണ്ടി​യും ക​ളി​ച്ചി​ട്ടു​ണ്ട്.