ഫിലഡൽഫിയ: അധ്യാപികയും നർത്തകിയുമായ നിമ്മി റോസ് ദാസിന് ഫിലഡൽഫിയ മാപ് എക്സലൻസ് അവാർഡ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ സംഘടിപ്പിച്ച ’ഓണാഘോഷകേരളോത്സവ’ത്തിലായിരുന്നു അവാർഡ് ദാനം.
അധ്യാപികയായും നഴ്സ് അഡ്മിനിസ്ട്റേറ്ററായും പ്രവർത്തിക്കുന്ന നിമ്മി നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്ര രചനയിലും പെയ്ന്റിംഗിലും മികവു പുലർത്തുന്ന ചിത്രകാരിയെന്ന നിലയിലും പ്രശസ്തയാണ്. 1998ൽ രൂപം കൊണ്ട ’ഭരതം ഡാൻസ് അക്കാദമി”യുടെ സ്ഥാപകയും ഡയറക്ടറുമാണ് നിമ്മി ദാസ്.
പ്രശസ്ത നർത്തക ദമ്പതികളായ സുരേന്ദ്രനാഥിന്റെയും, വിജയ ലക്ഷ്മി സുരേന്ദ്രനാഥിന്റെയും ശിക്ഷണത്തിലാണ് നിമ്മീ റോസ് ദാസ്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ക്ളാസിക്കൽ നൃത്ത കലകളിൽ പ്രാവീണ്യം നേടിയത്. ഐ റ്റി പ്രൊഫഷണൽ നെഡ് ദാസ് (ഭർത്താവ്), നർത്തകിയും ഗായികയുമായ നൈനാ ദാസ് (മകൾ).
ബെൻസൺ വർഗീസ് പണിക്കർ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ പ്രസിഡന്റ്), ലിജോ ജോർജ് (ജനറൽ സെക്രട്ടറി), ജോസഫ് കുരുവിള ( ട്രഷറർ), ശ്രീജിത്ത് കോമത്ത് (പ്രോഗ്രാം ചെയർ), കൊച്ചുമോൻ വയലത്ത് (വിപി), എൽദോ വർഗീസ് (സെക്രട്ടറി), ജെയിംസ് പീറ്റർ ( അക്കൗണ്ടന്റ്), അനു സ്കറിയ, ബിനു ജോസഫ്, ഷാലൂ പുന്നൂസ്, തോമസ് ചാണ്ടി (ബോർഡ് ഓഫ് ട്രസ്റ്റീസ്), അഷിതാ ശ്രീജിത്ത് (ആട്സ്),സന്തോഷ് ഫിലിപ് (സ്പോട്സ്), സജി വർഗീസ് (യൂത്ത്), റോജിഷ് സാം സാമുവേൽ (പബ്ലിസിറ്റി ആൻഡ് പബ്ലിക്കേഷൻ), ഫെയ്ത്ത് മരിയാ എൽദോ (എഡ്യൂക്കേഷൻ ആൻഡ് ഐടി), ഫിലിപ് ജോൺ (മാപ് ഐസിസി), ലിബിൻ പി കുര്യൻ (ചാരിറ്റി ആൻഡ് കമ്മ്യൂണിറ്റി), ജോൺസൺ മാത്യൂ (ലൈബ്രറി), ജോൺ സാമുവേൽ (ഫണ്ട് റൈസിംഗ്), അലക്സ് അലക്സാണ്ഡർ (മെംബർഷിപ്), ദീപാ തോമസ് (വിമൻസ് ഫോറം), ഏലിയാസ് പോൾ, ദീപൂ ചെറിയാൻ, ജോർജ് എം കുഞ്ചാണ്ടി, ജോർജ് മാത്യൂ, ലിസി ബി. തോമസ്, മാത്യൂ ജോർജ്, രാജൂ ജി. സശങ്കരത്തിൽ, റോയ് വർഗീസ്, സാബൂ സകറിയാ, ഷാജി സാമുവേൽ, സോബി ഇട്ടി, സോയാ നായർ, സ്റ്റാൻലി ജോൺ, തോമസ്കുട്ടി വർഗീസ്, വിൻസന്റ് ഇമ്മാനുവൽ ( എക്സിക്യൂട്ടിവ് കമ്മറ്റി മെംബേഴ്സ്) തുടങ്ങിയവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.