റ​വ. സു​രേ​ഷ് വ​ർ​ഗീ​സ് അ​മ്പൂ​രി​യു​ടെ "നാ​ഥാ തി​രു​മു​ൻ​പി​ൽ' എ​ന്ന ഭ​ക്തി​ഗാ​നം പ്ര​കാ​ശ​നം ചെ​യ്തു
Friday, September 26, 2025 3:25 PM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
കാ​ൽ​ഗ​റി: റ​വ. സു​രേ​ഷ് വ​ർ​ഗീ​സ് അ​മ്പൂ​രി എ​ഴു​തി ജോ​ൺ സ്റ്റീ​വാ​ർ​ട്ട് അ​വ​നെ​സോ​രം സം​ഗീ​തം ന​ൽ​കി സോ​നാ മാ​വേ​ലി​ക്ക​ര ആ​ല​പി​ച്ച "നാ​ഥാ തി​രു​മു​ൻ​പി​ൽ' എ​ന്ന ഭ​ക്തി​ഗാ​നം പ്ര​കാ​ശ​നം ചെ​യ്തു.

ഗാ​ന​ത്തി​ന് അ​ബി ബി​ജു, ജോ​മോ​ൻ കോ​ട്ട​യം എ​ന്നി​വ​ർ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും അ​നു​രാ​ജ് അ​ടൂ​ർ ദൃ​ശ്യ ചാ​രു​ത​യും ഒ​രു​ക്കി. ഗാ​നം റി​ക്കാ​ർ​ഡ് ചെ​യ്ത് മി​ക്‌​സ് ചെ​യ്ത​ത് ആ​മേ​ൻ റി​ക്കാ​ർ​ഡിം​ഗ് ചെ​ങ്ങ​ന്നൂ​ർ ആ​ണ്.


കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ ഇ​ട​വ​ക വി​കാ​രി​യാ​ണ് റ​വ. സു​രേ​ഷ് വ​ർ​ഗീ​സ് അ​മ്പൂ​രി. ഇ​തി​നു മു​ൻ​പ്‌ അ​ദ്ദേ​ഹം പു​ന​ലൂ​രി​ലെ സ്‌​മൃ​തി അ​ൽ​സ്‍​ഹൈ​മേ​ഴ്‌​സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്‌‌​ട​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.
">