സ​മ​ന്വ​യ കാ​ന​ഡ ഒ​രു​ക്കു​ന്ന 'സ​മ​ന്വ​യം-2025' ഒ​ക്‌​ടോ​ബ​ര്‍ 18ന്
Friday, September 26, 2025 4:39 PM IST
ജോ​സ​ഫ് ജോ​ൺ
ഒ​ന്‍റാ​രി​യോ: കാ​ന​ഡ​യി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മ​ന്വ​യ ഒ​രു​ക്കു​ന്ന "സ​മ​ന്വ​യം - 2025' ഒ​ക്‌​ടോ​ബ​ര്‍ 18ന് ​മൈ​ക്കി​ല്‍ പ​വ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (105 Eringate Dr. Etobicoke, ON M9C 3Z7) ന​ട​ക്കും.

മു​ന്‍ പ​തി​പ്പു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി ഒ​രു ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് കൂ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ബാ​റ്റി​ൽ ഓ​ഫ് ദ ​ബു​ക്സ് എ​ന്ന പു​സ്ത​ക​പ്പ​യ​റ്റ് കാ​ന​ഡ​യി​ലെ സാ​ഹി​ത്യ പ്രേ​മി​ക​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​കും. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​ണ് സാ​ഹി​ത്യ സ​ദ​സ് ന​ട​ക്കു​ക.

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ സാ​റാ ജോ​സ​ഫ്, ആ​ർ. രാ​ജ​ശ്രീ, എ​സ്. ഹ​രീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ശേ​ഷം ക​ലാ​വി​രു​ന്നു​ക​ളു​മാ​യി സ​മ​ന്വ​യം 2025 അ​ര​ങ്ങേ​റും.


കേ​ര​ളീ​യ​ക​ല​ക​ളെ​യും സം​സ്കാ​ര​ത്തെ​യും ചേ​ര്‍​ത്തു​പി​ടി​ക്കു​ക, ഒ​പ്പം മ​റ്റ് നാ​ടു​ക​ളു​ടെ സം​സ്കാ​ര​ങ്ങ​ളെ ആ​ദ​ര​പൂ​ര്‍​വം തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ് സ​മ​ന്വ​യ​ത്തി​ന്‍റെ സ​ന്ദേ​ശം.

അ​ടൂ​ര്‍, അ​ര​വി​ന്ദ​ന്‍, ജോ​ണ്‍ എ​ബ്ര​ഹാം, ക​ട​മ്മ​നി​ട്ട തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് രൂ​പം​ന​ല്‍​കി​യ ക​ലാ​രൂ​പ​മാ​യ ചൊ​ല്‍​ക്കാ​ഴ്ച, നാ​ട​ന്‍​പാ​ട്ടി​ല്‍ തു​ട​ങ്ങി പു​ത്ത​ന്‍​പാ​ട്ടു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ ഉ​ത്സ​വ​ല​ഹ​രി​യി​ലെ​ത്തി​ക്കു​ന്ന മ്യൂ​സി​ക​ൽ ക​ൺ​സേ​ർ​ട്ട്, പ​ര​മ്പ​രാ​ഗ​ത​വും ന​വീ​ന​വു​മാ​യ നൃ​ത്ത​രൂ​പ​ങ്ങ​ള്‍ എ​ന്നി​വ അ​ര​ങ്ങേ​റും.
">