എഫ്‌ടിസി കമ്മീഷണറെ പുറത്താക്കാൻ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി
Friday, September 26, 2025 7:06 AM IST
പി ​പി ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ ഡി​സി: ഫെ​ഡ​റ​ൽ ട്രേ​ഡ് ക​മ്മി​ഷ​ണ​ർ (FTC) റെ​ബേ​ക്ക കെ​ല്ലി സ്ലോ​ട്ട​റി​നെ പു​റ​ത്താ​ക്കാ​ൻ ഡോ​ണ​ൾ​ഡ് ട്രം​പി​ന് സു​പ്രീം കോ​ട​തി അ​നു​മ​തി. സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക​ളു​ടെ മേ​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് അ​ധി​കാ​ര​ത്തി​ന്‍റെ പ​രി​ധി സം​ബ​ന്ധി​ച്ച 90 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ ഈ ​സു​പ്ര​ധാ​ന നീ​ക്കം.

മാ​ർ​ച്ചി​ൽ, എ​ഫ്ടി​സി​യി​ലെ ര​ണ്ട് ഡെ​മോ​ക്രാ​റ്റി​ക് അം​ഗ​ങ്ങ​ളാ​യ റെ​ബേ​ക്ക കെ​ല്ലി സ്ലോ​ട്ട​റി​നെ​യും അ​ൽ​വാ​രോ ബെ​ഡോ​യ​യെ​യും ട്രം​പ് പു​റ​ത്താ​ക്കി​യി​രു​ന്നു.


എ​ഫ്ടി​സി​ക്ക് സാ​ധാ​ര​ണ​യാ​യി അ​ഞ്ച് ക​മ്മി​ഷ​ണ​ർ​മാ​രു​ണ്ട്. ഇ​തി​ൽ മൂ​ന്ന് പേ​ർ പ്ര​സി​ഡ​ന്റി​ന്‍റെ പാ​ർ​ട്ടി​യി​ൽ നി​ന്നും ര​ണ്ടുപേ​ർ എ​തി​ർ പാ​ർ​ട്ടി​യി​ൽ നി​ന്നു​മാ​ണ്.ഈ ​പു​റ​ത്താ​ക്ക​ലി​നെ​തി​രെ ക​മ്മി​ഷ​ണ​ർ​മാ​ർ നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി​യി​രു​ന്നു. ഡി​സം​ബ​റി​ൽ ഈ ​കേ​സി​ൽ വീ​ണ്ടും വാ​ദം കേ​ൾ​ക്കു​മെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ട് കോ​ട​തി ഒ​രു അ​ടി​യ​ന്ത​ര ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
">